മക്ക: മക്കയിലെ ഹോട്ടലിൽ തീപിടിത്തം. താമസക്കാരായ 700 ഒാളം ഉംറ തീർഥാടകരെ മാറ്റി. ഹയ്യ് ഹഫാഇറിലെ 17 നിലകളുള്ള ഹോ ട്ടലിെൻറ 12ാം നിലയിലാണ് അഗ്നിബാധയുണ്ടായത്. മൂന്ന് പേർക്ക് ശ്വാസ തടസ്സമനുഭവപ്പെട്ടു.
700 ഒാളം പേർ താമസിക്കുന്ന ഹോട്ടലിലാണ് അഗ്നിബാധയുണ്ടായതെന്ന് മക്ക സിവിൽ ഡിഫൻസ് വക്താവ് കേണൽ റാഇദ് അൽശരീഫ് പറഞ്ഞു. മുൻകരുതലെന്നോണമാണ് ആളുകളെ ഒഴിപ്പിച്ചത്. ഹോട്ടലിലെ അഗ്നിശമന സംവിധാനമുപയോഗിച്ച് തീ അണക്കാൻ കഴിഞ്ഞു. മൂന്ന് പേർക്ക് നേരിയ ശ്വാസതടസ്സമുണ്ടായി. ഇവർക്ക് റെഡ്ക്രസൻറ് പ്രാഥമിക ശുശ്രൂഷ നൽകിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.