ദമ്മാം: ഒഴിഞ്ഞുകിടന്ന ഫ്ലാറ്റിൽ നിന്ന് കാവൽകാരനായ ബംഗാളി നൽകിയ ടേബിൾ എടുത്ത ആലപ്പുഴക്കാരായ രണ്ട് യുവാക്കൾ ജയിലിൽ. അൽ ഖോബാറിൽ മെക്കാനിക്കൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളാണ് മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജയിലിലായത്. ഫ്ലാറ്റിനുള്ളിൽ ലൈറ്റില്ലാത്തതിനാൽ കെട്ടിടത്തിന് താഴെ എത്തിച്ച് ടേബിൾ വൃത്തിയാക്കുന്നതിനിടയിൽ സമീപത്ത് താമസിക്കുന്ന സ്വദേശി കെട്ടിട ഉടമയെ വിളിച്ചുവരുത്തുകയായിരുന്നു.
അദ്ദേഹം ഇവരെ പൊലീസിന് കൈമാറി. കാവൽകാരൻ നൽകിയതാണെന്ന് അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഇനി കോടതിയിൽ നിരപരാധിത്വം തെളിയിക്കാനെ ഇവർക്ക് അവസരമുള്ളൂ. അതിനിടെ സുഹൃത്തുക്കൾ നടത്തിയ അനുരജ്ഞനശ്രമം വിജയിച്ചില്ല. ഇത്തരം അബദ്ധങ്ങളിൽ പെടാതെ നോക്കണമെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.