?????????????

മലയാളി ഉംറ തീർഥാടകന്‍ മദീനയില്‍ നിര്യാതനായി

ജിദ്ദ: ഉംറ തീർഥാടകന്‍ മദീനയില്‍ നിര്യാതനായി. മലപ്പുറം വെളിമുക്ക് സ്വദേശിയും മുന്‍ പ്രവാസിയുമായ ഊര്‍പ്പാട്ട ില്‍ വീരാന്‍കുട്ടിയാണ്​ ( 73 ) ചൊവ്വാഴ്ച രാവിലെ മദീനയില്‍ മരിച്ചത്​. കഴിഞ്ഞ മാസം 20 നാണ് അദ്ദേഹം ഉംറ നിർവഹിക്കാനായി എത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മദീനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഹൃദയാഘാതമാണ് മരണ കാരണം. ഉംറ നിർവഹിച്ച ശേഷം മദീന സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു. ബുധനാഴ്​ച രാത്രി ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച് പോകാൻ തീരുമാനിച്ചതായിരുന്നു. ഭാര്യ: അരീക്കാടന്‍ സൈനബ. മക്കള്‍ ഫിറോസ് (ജിദ്ദ), സാജിദ, അഷ്‌റഫ് അമ്പലങ്ങാടന്‍ (മരുമകന്‍). സൈഫുന്നീസ (മരുമകള്‍) മൃതദേഹം മദീനയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.