റിയാദ്: കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ച സൗദിയിലെത്തും. ആദ്യം ജ ിദ്ദയിലെത്തുന്ന അദ്ദേഹം വെള്ളിയാഴ്ച റിയാദിലും പര്യടനം നടത്തും. ജിദ്ദയിൽ വ്യാഴാഴ്ച നടക്കുന്ന നവോദയ കലാസാം സ്കാരിക വേദിയുടെ സാംസ്കാരികോത്സവം എന്ന പരിപാടിയിൽ സംബന്ധിക്കും. വെള്ളിയാഴ്ച രാവിലെ റിയാദിലെത്തുന്ന അദ്ദേഹം ഉച്ചക്ക് അസീസിയയിലെ നോഫ ഒാഡിറ്റോറിയത്തിൽ നടക്കുന്ന പൊന്നാനി പ്രവാസി കൂട്ടായ്മയുടെ ‘ഒരുമ പൊന്നാനി ഫെസ്റ്റി’ൽ മുഖ്യാതിഥിയാകും.
സാംസ്കാരിക സമ്മേളനവും വിവിധ കലാകായിക പരിപാടികളും നടക്കുന്ന ഫെസ്റ്റിൽ കലാഭവൻ അഷ്റഫ് നയിക്കുന്ന മിമിക്സ് പരിപാടിയാണ് മുഖ്യയിനം. വൈകീട്ട് നാലിന് നൂർ അൽമാസ് ഒാഡിറ്റോറിയത്തിൽ കേളി സ്പീക്കർക്ക് സ്വീകരണം ഒരുക്കും. തുടർന്ന് കണ്ണൂർ എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കിേയാസ്ക്) സംഘടിപ്പിക്കുന്ന പരിപാടിയിൽ കൂടി സംബന്ധിച്ച ശേഷം രാത്രി കേരളത്തിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.