ദമ്മാം: നിലവിലെ രാഷ്ട്രീയ ഗോദയിൽ സംഘ് പരിവാർ രാഷ്ട്രീയത്തിനെതിരെ മത്സരിക്കുേമ്പാൾ തന്നെ ബദൽ സംഘ ശക്ത ി തങ്ങളെന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കാൽപനിക ചിന്തകളെ കൂടിയാണ് കോൺഗ്രസ് പൊളിച്ചെഴുതാൻ ശ്രമിക്കുന്നതെ ന്ന് കോൺഗ്രസ് ചിന്തകനും രാജീഗാന്ധി സ്റ്റഡി സർക്കിൽ സംസ്ഥാന അധ്യക്ഷനുമായ വി. ആർ അനൂപ്. ദമ്മാമിൽ യൂത്ത് ഇന്ത്യ സെമിനാറിൽ പെങ്കടുക്കാൻ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. ധൈഷണികതയുടെ മൊത്ത വ്യാപാരം തങ്ങൾക്കാണെന്ന പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷം ആശയ സംവാദത്തിനുള്ള മുഴുവൻ വാതിലുകളും അടച്ചിടുകയും തങ്ങൾ മാത്രം ശരിയെന്ന മിഥ്യാബോധത്തിൽ പൊതു ഇടങ്ങളിൽ പക്ഷം പിടിക്കുകയും ചെയ്യുന്നു.
കോൺഗ്രസ് ഉയർത്തുന്ന മാന്യമായ പൊതുരീതികൾ ഇടതുപക്ഷത്തിന് വശമില്ലാത്തതാണ്. വെൽഫയർ പാർട്ടി അടക്കമുള്ള പാർട്ടികളുടെ പിന്തുണ സ്വീകരിക്കുകയും ജയിച്ച ശേഷം അതിനെ നിഷേധിക്കുകയും ചെയ്യുന്ന നാണം കെട്ട രീതിയാണ് ഇടതുപക്ഷത്തിേൻറത്. ൈഹദരാബാദ് യൂണിവേഴ്സിറ്റിയിൽ എസ്.എഫ്.െഎ^എസ് െഎ .ഒയുമായി സഖ്യമുണ്ടാക്കി മത്സരിക്കുകയും ജയിച്ചു കഴിഞ്ഞ ഉടനെ അതിനെ നിഷേധിച്ച് ‘മൗദൂദിയുടെ മയ്യിത്ത് ഞങ്ങൾ ഖബറടക്കുമെന്ന്’ പ്രകടനം നടത്തുകയും ചെയ്ത ഇരട്ടത്താപ്പ് എക്കാലത്തും തുടരുന്നതാണ്. മുസ്ലീംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചു കഴിഞ്ഞാൽ ലിബറലിസത്തിന് എതിരാണന്ന് മുദ്ര കുത്തി നിർമാർജനം ചെയ്യാൻ ശ്രമിക്കുകയാണവർ.
എന്നാൽ വെൽഫയർ പാർട്ടി നൽകിയ പിന്തുണയെ കോൺഗ്രസ് പാർട്ടി അംഗീകരിക്കുകയും മുതിർന്ന നേതാക്കൾ അവരുടെ പാർട്ടി ഒാഫീസിലെത്തി നന്ദി അറിയിക്കുകയും ചെയ്തത് കേരളത്തിൽ ന്യൂനപക്ഷ രാഷ്ട്രീയവുമായി കോൺഗ്രസ് ആശയ സംവാദത്തിെൻറ വാതിൽ തുറന്നിടുകയും അവരെ അംഗീകരിക്കുകയും ചെയ്യുന്നു എന്നതിെൻറ സൂചനയയാണ്. വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ട് തെന്ന സത്വരാഷ്ട്രീയം പറയാനുള്ള അവസരങ്ങൾ നിലനിൽക്കാൻ കൂടിയാണ് ചെറു പാർട്ടികൾ പോലും ഇൗ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുന്നത്.
മോദി ഏകപക്ഷീയമായി സംസാരിക്കുേമ്പാൾ രാഹുൽ ഗാന്ധി ജനങ്ങളെ കേൾക്കുകയാണ്. ഇതു തന്നെയാണ് ഇന്നത്തെ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ വിഷയവും. രാഷ്ട്രീയത്തെ വികസിപ്പിക്കാൻ മറ്റുള്ളവരെ കേൾക്കുകയും സ്വയം വിമർശനത്തിന് വിധേയമാവുകയും ചെയ്യുന്ന രാഹുൽ ഗാന്ധി സംഘ് പരിവാർ രാഷ്ട്രീയത്തിെൻറ ഏകാധിപത്യ പ്രവണതെക്കെതിരെ വലിയ സന്ദേശങ്ങളാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.