ജിദ്ദ: റെഡ് സീ പദ്ധതിയുടെ പ്രാഥമികഘട്ട ജോലികൾ 2019 അവസാനത്തോടെ പൂർത്തിയാകുമെന്ന് റെഡ് സീ ഡവലപ്മെൻറ് ക മ്പനി അറിയിച്ചു. താത്കാലിക റോഡുകൾ, താമസ കേന്ദ്രങ്ങൾ, കടൽകരയിൽ ഫുട്പാത്തുകൾ, പ്രത്യേക ഹെലിപ്പാട് തുടങ്ങിയ വയാണ് പ്രാഥമിക പദ്ധതികൾ. ചെങ്കടൽ തീരത്ത് നടപ്പിലാക്കാൻ പോകുന്ന ഏറ്റവും വലിയ ടൂറിസം വിനോദ പദ്ധതിയാണിത്. പ ദ്ധതി നടപ്പിലാക്കുന്നതിെൻറ ഒരുക്കങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. കോടികൾ ചെലവ് വരുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ടൂറിസം പദ്ധതിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്തെ പടിഞ്ഞാറെ തീരപ്രദേശത്ത് 28,000 ചതുരശ്ര കിലോമീറ്ററിലാണ് മാസ്റ്റർ പ്ലാൻ. സൗദിയിലെ ഏറ്റവും വലിയ ടൂറിസം സ്വപ്ന പദ്ധതികളിലൊന്നാണിത്. 2022 ഒാടെയാണ് പദ്ധതി പൂർത്തിയാകുക. 14 വൻകിട ഹോട്ടലുകളോട് കൂടിയതാണ് ‘റെഡ് സീ’ പദ്ധതി. 3000 മുറികളുണ്ടാവും. പാലങ്ങൾ, വിനോദ കേന്ദ്രങ്ങൾ, റിസോർട്ടുകൾ, ഫിഷിങ് യാഡുകൾ തുടങ്ങിയവയും ഒരുക്കും. വിഷൻ 2030 ലക്ഷ്യമിട്ട പദ്ധതിയാണിത്. 70,000ത്തോളം തൊഴിലവരസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണയിതര വരുമാനം വർധിപ്പിക്കും.
സ്വകാര്യ മേഖലകൾക്ക് നിക്ഷേപത്തിനും ടൂറിസം മേഖല വികസിക്കാനും അവസരമൊരുക്കും. പരിസ്ഥിതി സംരക്ഷിക്കുന്നതും രാജ്യത്തെ സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതുമായിരിക്കും പദ്ധതി. സ്ഥലത്തെ 90 ദ്വീപുകളിൽ 22 എണ്ണം വികസിപ്പിക്കും. ആദ്യഘട്ടത്തിൽ അഞ്ച് ദ്വീപുകളിലായി 14 ഹോട്ടലുകളാണ് ഒരുക്കുക. ദ്വീപുകളിലും മരുഭൂമികളിലും മലമുകളിലും ഹോട്ടൽ സമുച്ചയങ്ങൾ ഒരുക്കും. ഉയർന്ന നിലവാരത്തിലുള്ള കച്ചവട സ്ഥാപനങ്ങളും വിനോദ കേന്ദ്രങ്ങളും പദ്ധതിക്ക് കീഴിലുണ്ട്. പൊതു ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ‘റെഡ് സി െഡവലപ്മെൻറ്കമ്പനി’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.