ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസുമായി കൂടിക്കാഴ്ച നടത്തി. തുനീഷ്യയിൽ അറബ് ഉച്ചകോടിക്കിടെയാണ് യു.എൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തിയത്. മേഖലയിൽ സമാധാനവും സുസ്ഥിരതയും നേടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഇരുവരും അവലോകനം ചെയ്തു.
സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ നാഇഫ്, മന്ത്രി ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽകസബി, മാധ്യമ മന്ത്രി തുർകി ബിൻ അബ്ദുല്ല അൽശബാന തുടങ്ങിയവർ സന്നിഹതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.