മക്കയിലെ പ്രധാന റോഡിന്​​ സഉൗദ്​ അൽ ഫൈസലി​െൻറ പേരിടും

മക്ക: മക്കയിലെ പ്രധാന റോഡുകളിലൊന്നിന്​ അമീർ സഉൗദ്​ അൽ ഫൈസലി​​െൻറ പേരിടാൻ ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ അനുമതി ന ൽകി. രാജ്യത്തിനും അറബ്​, മുസ്​ലിം ജനതക്കും നൽകിയ സേവനങ്ങൾ പരിഗണിച്ചാണിത്​. സൗദിയുടെ നയ​തന്ത്ര, രാഷ്​ട്രീയ,

മാനുഷിക മേഖലയിൽ വലിയ സേവനമാണ്​ വിദേശ കാര്യ മന്ത്രിയായിരുന്ന അമീർ സഉൗദ്​ അൽ ഫൈസൽ നിർവഹിച്ചത്​. ശൗഖിയ ടൗൺഷിപ്പി​​െൻറ തെക്ക്​ ഭാഗത്ത്​ നിന്ന്​ മക്ക ജിദ്ദ എക്​സ്​പ്രസ്​ ​റോഡ്​ വരെ നീണ്ടുകിടക്കുന്ന റോഡിനാണ് അമീർ സഉൗദ്​ അൽഫൈസൽ റോഡ്​ എന്ന​ ​പേരിടുക.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.