ദമ്മാം: ഗൂഗിളിെൻറ ലണ്ടൻ ഒാഫീസിൽ 21 കാരനായ മുംെബെ സ്വദേശി അബ്ദുല്ല ഖാൻ ജോലിക്കായി തെരഞ്ഞെടുക്കപ്പെടുേമ ്പാൾ ദമ്മാം ഇന്ത്യൻ സ്കൂളിന് അഭിമാനം. മൂന്ന് വർഷം മുമ്പ് പ്ലസ് ടു പഠനം പൂർത്തിയാക്കി ദമ്മാം സ്കൂളിെൻറ പടിയിറങ്ങിയതാണ് അബ്ദുല്ല . 1.2 കോടി രൂപ വാർഷിക ശമ്പളത്തിലാണ് ഗൂഗിളിൽ ജോലി ലഭിച്ചിരിക്കുന്നത്. മുംെബെ മീര റോഡിലെ എൽ. ആർ തിവാരി എൻജിനീയറിംഗ് കോളജിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിദ്യാർഥിയായിരിക്കെയാണ് അബ്ദുല്ല ഖാനെ തേടി വൻനേട്ടമെത്തിയത്. കമ്പ്യൂട്ടർ പ്രോഗ്രാമുകളിലെ വെല്ലുവിളികൾ മറികടക്കുന്നതിനുള്ള ഉപായങ്ങൾ തേടി ‘ഗൂഗിൾ’ കാമ്പസുകൾ കേന്ദ്രീകരിച്ച് മത്സരം നടത്തിയിരുന്നു.
െഎ.െഎ.ടിയിലെയടക്കം പ്രഗൽഭ വിദ്യാർഥികൾ മാറ്റുരച്ചമത്സരത്തിൽ വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് അബ്ദുല്ല പെങ്കടുത്തത്. എന്നാൽ അപ്രതീക്ഷിതമായി ഗൂഗിളിൽ നിന്ന് ഇ മെയിൽ അബ്ദുല്ല ഖാനെ തേടിയെത്തി. ആദ്യം വിശ്വസനീയമായി തോന്നിയില്ല. പിന്നീട് ഇൻറർവ്യൂവിന് വിളിച്ചപ്പോഴാണ് വിശ്വാസമായത്. െഎ.െഎ.ടി വിദ്യാർഥി അല്ലാതിരുന്നിട്ടും അബ്ദുല്ല ഖാെൻറ കഴിവുകൾ ബോധ്യപ്പെട്ടതിനാലാണ് തങ്ങൾ ജോലിക്കായി ക്ഷണിക്കുന്നതെന്ന് ഗൂഗ്ൾ അറിയിച്ചു ^ദമ്മാം സ്കൂൾ അധികൃതർ വ്യക്തമാക്കി. സാധാരണ െഎ.െഎ.ടിക്കാരെയാണ് ഗൂഗ്ൾ തെരഞ്ഞെടുക്കാറുള്ളത്. 1.2 കോടി രൂപയാണ് ഇൗ 21 കാരന് വാർഷിക ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്. ടെംസ് ഒാഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ അബ്ദുല്ലഖാെൻറ നേട്ടത്തെ കുറിച്ച് ഫീച്ചറുകൾ നൽകി.
അബ്ദുല്ല ദമ്മാം സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുേമ്പാൾ സമർഥനായ വിദ്യാർഥിയായിരുന്നുവെന്ന് അധ്യാപകർ ഒാർത്തെടുക്കുന്നു. െഎ.െഎ ടി യിൽ പഠനം നടത്തുക എന്നതായിരുന്നു അവെൻറ സ്വപ്നം. സ്കൂളിൽ നിന്ന് ഉയർന്ന മാർക്ക് വാങ്ങി പഠനം കഴിഞ്ഞ് പോകുന്ന വിദ്യാർഥികൾക്ക് എന്ത് സംഭവിക്കുന്നുവെന്ന് സ്കൂളിന് അറിവുണ്ടായിരുന്നില്ല. ഗൾഫ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ഉന്നത മാർക്ക് വാങ്ങിയാലും നാട്ടിലെ മത്സര ലോകത്ത് തോറ്റു പോവുകയാണന്ന നിരന്തര ആരോപണത്തെ നേരിടാനായി പൂർവ വിദ്യാർഥികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്ല ഖാന് ലഭിച്ച നേട്ടത്തെ കുറിച്ചറിയുന്നതെന്ന് സ്കൂൾ ഭരണസമിതി ചെയർമാൻ സുനിൽ മുഹമ്മദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അബ്ദുല്ലയുടെ നേട്ടം മറ്റ് വിദ്യാർഥികൾക്ക് പ്രചോദനമാണെന്ന് അവെൻറ ക്ലാസ് അധ്യാപകനായിരുന്ന ലോറൻസ് പറഞ്ഞു. അബ്ദുല്ലയുടെ മാതാപിതാക്കൾ മകെൻറ നേട്ടത്തിന് നന്ദി പറഞ്ഞുകൊണ്ട് അധ്യാപകന് സന്ദേശമയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.