ജിദ്ദ: രാഹുൽ ഗാന്ധി വന്നതുകൊണ്ടൊന്നും എതിർ സ്ഥാനാർഥി പി.പി സുനീറിന് ഒരു പതർച്ചയും പ്രതീക്ഷിക്കേണ്ടതില്ല െന്ന് സഹോദരൻ പി.പി റഹീം. നിശ്ചയ ദാർഢ്യത്തിെൻറയും ചങ്കൂറ്റത്തിെൻറയും കാര്യത്തിൽ അനുജനെ കുറിച്ച് ശുഭാപ് തിയാണുള്ളത്. മികച്ച പോരാളിയാവും സുനീർ.
രാഷ്ട്രീയമായി ആഴത്തിൽ വേരോട്ടമുള്ള കുടുംബത്തിൽ നിന്നുള്ളവരാ ണ് ഞങ്ങളെന്ന് സി.പി.െഎയുടെ പ്രവാസി സംഘടനയായ ന്യൂ ഏജിെൻറ സൗദിയിലെ നേതാവു കൂടിയായ റഹീം പറഞ്ഞു. അതുകൊണ്ട് തന്നെ രാഹുലിെൻറ എതിർ സ്ഥാനാർഥിത്വം തങ്ങളുടെ കുടുംബത്തിൽ വലിയ കുലുക്കമൊന്നുമുണ്ടാക്കില്ല. അടിയുറച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ പാരമ്പര്യമുള്ള തറവാടാണ് ഞങ്ങളുടേത്. വീട്ടിലെ സ്ത്രീകളടക്കം രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ്. പാർട്ടിയിലെ ഉയർന്ന നേതാക്കളുടെ സഹവാസമുള്ള വീട്ടിൽ വളർന്നവരാണ് ഞങ്ങൾ. എ.കെ.ജിയും കെ.എ കേരളീയനും അച്യുതമേനോനുമൊക്കെ നേരിട്ട് ബന്ധമുള്ള വീട്.
അക്കാലത്ത് കമ്യൂണിസ്റ്റ് നേതാക്കൾക്ക് ഒളിത്താവളമടക്കം ഒരുക്കിയ കുടുംബ പശ്ചാത്തലം. പ്രപിതാക്കളടക്കം രാഷ്ട്രീയമണ്ഡലത്തിന് മികച്ച സംഭാവനകൾ നൽകിയവരാണ്. ചാഞ്ചല്യമില്ലാത്ത കമ്യൂണിസ്റ്റ് കുടുംബം. പൊന്നാനി മാറഞ്ചേരിയിലെ പനിയ്ക്കവീട് സമ്പൂർണ രാഷ്ട്രീയക്കാരുടേതാണ്. അതിനാൽ തന്നെ സുനീർ രാഷ്ട്രീയമായ നിശ്ചയദാർഢ്യമുള്ളയാളാണ്. വിദ്യാർഥി രാഷ്ട്രീയം മുതൽ കടുത്ത അനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. കേരളവർമ കോളജിൽ എസ്.എഫ്.െഎയുടെ കൊച്ചനിയൻ കെ. എസ്.യുക്കാരുടെ കുത്തേറ്റ് പിടഞ്ഞു മരിച്ചത് സുനീറിെൻറ മടിയിൽ കിടന്നായിരുന്നു. ആ ഘട്ടങ്ങളെയൊക്കെ ധീരമായി നേരിട്ട അനുഭവമുണ്ട്. ബനാത്ത്വാല, ഇ. അഹമ്മദ് തുടങ്ങിയവർക്കെതിരെ നേരത്തെ മത്സരിച്ച പരിചയമുണ്ട്. കോൺഗ്രസിെൻറ പ്രമുഖർ തന്നെ വയനാട്ടിൽ എതിരാളിയായി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവർക്കിടയിലെ ഗ്രൂപിസം അനുകൂല ഘടകമാവുമെന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷെ രാഹുൽ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
രാഹുലിെൻറ വയനാട്ടിലെ മത്സരം വലിയ വിരോധാഭാസമാണ്. ബി.ജെ.പിക്കെതിരെ ദേശീയ തലത്തിൽ ഒരുമിച്ച് നിൽക്കുമെന്ന് പറയുന്നയാൾ തന്നെ ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തിൽ വന്ന് നേരിേട്ടറ്റുമുട്ടുന്നത് പക്വതക്കുറവാണ്. കേരളത്തിലെ കോൺഗ്രസ് തറ ഗ്രൂപിസത്തിെൻറ ഭാഗമാണ് ഇൗ തീരുമാനം. വലിയ വിഢിത്തമായി ഇതിനെ ചരിത്രം രേഖപ്പെടുത്തും. സ്കൂൾ അധ്യാപകനായിരുന്ന പി. പി അബൂബക്കറിെൻറയും പി. എൻ അയിഷബിയുടെയും രണ്ടാമത്തെ മകനാണ് സുനീർ. മൂത്തയാളാണ് റഹീം. ഷക്കീല, ഷാഹിറ എന്നീ രണ്ട് സഹോദരിമാരുണ്ട്. ഒരു സഹോദരി സോഫിയ മരിച്ചുപോയി. സുനീറിെൻറ ഭാര്യ ഷാഹിന അധ്യാപികയാണ്. റിയാന (എം.ബി.ബി.എസ് വിദ്യാർഥിനി, ലിയാന, സഞ്ജിത്ത് എന്നിവർ മക്കളാണ്. ഇടതു സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി പ്രവാസ ലോകത്ത് നിന്ന് പ്രവർത്തിക്കുകയാണ് റഹീം. ജിദ്ദയിലാണ് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.