സന്ദർശക തിരക്ക്; യാമ്പു പുഷ്പമേള ഏപ്രിൽ അഞ്ച് വരെ നീട്ടി

യാമ്പു: യാമ്പു പുഷ്പമേള ഏപ്രിൽ അഞ്ച് വരെ നീട്ടി. പൂക്കളുടെ മഹോത്സവത്തിന് അഭൂതപൂർവമായ തിരക്ക് പരിഗണിച്ചാണ്​ അ ധികൃതരുടെ തീരുമാനം. വാരാന്ത്യ അവധി ദിനങ്ങളിൽ രാജ്യത്തി​​െൻറ വിവിധ പ്രദേശങ്ങളിൽ നിന്നും മറ്റു ജി.സി.സി രാജ്യങ് ങളിൽ നിന്നും ആയിരങ്ങളാണ് പുഷ്പ നഗരിയിലെ കാഴ്‌ചകൾ കാണാൻ എത്തിയത്. മാർച്ച് 30 ന് സമാപിക്കേണ്ടിയിരുന്ന മേള സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ അഞ്ച്​ വരെ നീട്ടിയതായി മേളയുടെ ജനറൽ സൂപ്പർ വൈസറും യാമ്പു റോയൽ കമീഷൻ എക്സിക്യൂട്ടീവ് ചെയർമാനുമായ എൻജി. അദ്‌നാൻ ബിൻ ആയിശ് അൽ ഹുലൂനി അറിയിച്ചു.

മലയാളി വിനോദ യാത്രാസംഘങ്ങളും കുടുംബങ്ങളും കഴിഞ്ഞ വർഷത്തെക്കാൾ വൻതോതിലാണ് ഈ വർഷം യാമ്പുവിലെത്തിയത്. ദശലക്ഷത്തിലേറെ സന്ദർശകർ ഇതിനകം പുഷ്പമേള കാണാനെത്തിയതായി സംഘാടകർ ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. ഇത്തവണ സ്വദേശി യുവതീ യുവാക്കളുടെ സജീവ സാന്നിധ്യം പ്രകടമാണ്. വിദേശ രാജ്യങ്ങളിലെ പ്രശസ്തമായ കമ്പനികളുടെ സ്​റ്റാളുകളിലും സ്വദേശികളുടെ നിറസാന്നിധ്യമാണ്. രുചി ഭേദങ്ങളുടെ ഫുഡ് കോർട്ടിലും സായന്തനങ്ങളിൽ സൗദി സാംസ്കാ രിക പരിപാടി നടക്കുന്ന സ്​റ്റേജ്​ പരിസരങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. വൈകുന്നേരം നാല് മണി മുതൽ പതിനൊന്ന് വരെ സൗജന്യമായി മേള കാണാൻ കഴിയും.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.