അബ്ഹ: എല്ലാ നടപടികളും കൃത്യമായി പൂർത്തിയാക്കി അബ്ഹയിൽ നിന്നയച്ച റഫീഖിെൻറ മൃതദേഹം മാറി എന്ന വാർത്ത ഖമീസ ിലെ മലയാളി സാമൂഹിക പ്രവർത്തകരെ ഞെട്ടിച്ചു. വ്യാഴാഴ്ച പുലർച്ചെ ഇൗ വിവരം നാട്ടിൽ നിന്ന് മാധ്യമങ്ങൾ റിപ്പോർട ്ട് ചെയ്തത് എംബാമിങ്ങിനിടയിൽ മൃതദേഹം മാറിപ്പോയി എന്ന നിലയിലായിരുന്നു. അതേ സമയം അബ്ഹയിൽ നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മൃതദേഹം നാട്ടിലയക്കാൻ നേതൃത്വം നൽകിയ ഷാ കൈരളി, അബ്ദുൽ റഷീദ് പത്തനാപുരം, സൈനുദ്ദീൻ അമാനി എന്നിവർക്ക് ഉറപ്പായിരുന്നു. വിവരമറിഞ്ഞ് ആദ്യം ആരെ ബന്ധപ്പെടണമെന്നറിയാതെ അമ്പരന്ന നിമിഷമായിരുന്നു എന്ന് ഷാ പറഞ്ഞു. പിന്നീട് അബ്ഹ വിമാനത്താവളത്തിലെ കാർഗോ ഒാഫിസുമായി ബന്ധപ്പെട്ടു.
കൂടുതൽ പരിേശാധനകൾക്ക് ശേഷമാണ് ജീവനക്കാരൻ പെട്ടിയിൽ സ്റ്റിക്കർ പതിച്ചതിൽ വന്ന വീഴ്ചയാണെന്ന് തിരിച്ചറിഞ്ഞത്. അബ്ഹ വിമാനത്താവളത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് 1.30 ഒാടെയാണ് റഫീഖിെൻറ മൃതദേഹമെത്തിച്ചത്. അന്ന് 8.30നാണ് ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം എയർപോർട്ടിലെത്തിച്ചത്. ബന്ദാര മാണെകി മാലാജി എന്നാണ് മരിച്ച ശ്രീങ്കൻ വനിതയുടെ പേര്. ഇവർ ഗാർഹിക തൊഴിലാളിയായിരുന്നു. ജിദ്ദ വിമാനത്താവളത്തിൽ മൃതദേഹം മാറിപ്പോയി എന്നായിരുന്നു ആദ്യമുയർന്ന സംശയം. രാവിലെ എട്ട് മണിയോടെയാണ് യഥാർഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.