?????? ??????????? ?????????????? ??????? ??????? ??????? ????? ?????????????? ?????? ????????????? ???????? ???????? ??????

പുഷ്പമേളയിൽ ‘ഹൈഡ്രോപോണിക്സ്’ സാങ്കേതിക വിദ്യയുടെ അറിവുകളും

യാമ്പു: മണ്ണില്ലാതെ ആവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ കൃഷി ചെയ്യാവുന്ന നൂതന സാങ്കേതിക വിദ്യ പരിചയപ്പെടുത്തു ന്ന പവലിയൻ ശ്രദ്ധേയം. പൂക്കളുടെ മഹോത്സവം നടക്കുന്ന യാമ്പുവിൽ വ്യതിരിക്തമായ കാർഷിക അറിവുകൾ കൂടി സന്ദർശകർക്ക് പകർന്ന് നൽകുന്നുണ്ട്. മണ്ണില്ലാതെ ചെടികൾ പ്രത്യേക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാൽ വെള്ളത്തിൽ കൃഷി ചെയ്യാ മെന്ന് മാതൃകകൃഷി പ്രദർശിപ്പിച്ച് പവലിയനിൽ വിശദീകരിക്കുന്നു.
ഉംലജ് യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർഥിനികൾ ഒരുക്കിയ പവലിയനിലാണ് വേറിട്ട കൃഷിയറിവുകൾ സന്ദർശകർക്ക് പകർന്ന് നൽകുന്നത്. ജലത്തിൽ നിന്ന് പോഷകങ്ങളെ അയോണുകളുടെ രൂപത്തിൽ ആഗിരണം ചെയ്തു ചെടികൾക്ക് വളരാൻ കഴിയുമെന്ന കണ്ടെത്തലാണ് ഹൈഡ്രോ പോണിക്സ് എന്ന കൃഷി രീതിക്ക് വഴി തുറന്നത്.

മണ്ണിൽ നിന്നുണ്ടാകുന്ന കീട ബാധയും രോഗങ്ങളും ഈ കൃഷിരീതിക്ക്‌ ഉണ്ടാവാത്തതും കുറഞ്ഞ സ്ഥലത്ത് നിന്ന് തന്നെ നല്ല വിള ഉണ്ടാക്കാൻ കഴിയുന്നതും ഹൈഡ്രോപോണിക്സ് കൃഷി രീതിയെ കൂടുതൽ സ്വീകാര്യമാക്കിയിരിക്കുന്നുവെന്ന് പവലിയനിലെ സൗദി വിദ്യാർഥിനി ഫാത്തിമ റിദ ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. പരമ്പരാഗത രീതിയിലല്ലാതെ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പച്ചക്കറി കൃഷി ചെയ്യാനുള്ള ഈ നൂതന സാങ്കേതിക വിദ്യ ഏറെ ഉപകാര പ്രദമാണെന്നും അവർ കൂട്ടിച്ചേർത്തു. ഹൈഡ്രോപോണിക്സ് എന്നാൽ ജോലി ചെയ്യുന്ന വെള്ളം എന്നാണ്. അതായത് ഹൈഡ്രോപോണിക്സ് വെള്ളം നമുക്ക് വേണ്ടി ചെടികളെ പരിപോഷിപ്പിക്കുന്നു.

ഇവിടെ നീരും വളവും പോഷകവും നൽകുന്നതിനുള്ള മാധ്യമമായി വർത്തിക്കുന്നത് വെള്ളം തന്നെയാണ്. കൃഷി ചെയ്യാൻ താൽപര്യമുണ്ടായിട്ടും ആവശ്യത്തിന് സ്ഥലമോ മണ്ണോ ഇല്ലാത്തവർക്ക് ഇത്തരം മാതൃകാ കൃഷി രീതികൾ പ്രചോദനമാണ്. രാജ്യത്തെ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതി​​െൻറ ഭാഗമായി ജൈവ കൃഷിയെ പിന്തുണച്ച് ധാരാളം പദ്ധതികൾ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കർഷകർക്ക് ശാസ്ത്രീയ കൃഷിക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്നുണ്ട്. വൈവിധ്യമാർന്ന രീതിയിലാണ് ഉംലജ് കോളജ് വിദ്യാർഥിനികൾ മേളയിൽ സ്​റ്റാൾ ഒരുക്കിയിട്ടുള്ളത്. സ്​റ്റഫ് ചെയ്ത മൃഗങ്ങളുടെയും പക്ഷികളുടെയും മോഡലുകൾ സന്ദർശകരെ ആകർഷിക്കുന്നു. പത്തോളം വിദ്യാർഥിനികൾ സന്ദർശകർക്ക് വ്യത്യസ്ത കാർഷിക അറിവുകളും പ്രകൃതി വിവരങ്ങളും നൽകുന്നുണ്ടിവിടെ.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.