ജിദ്ദ: മരുഭൂമിയുടെ രഹസ്യങ്ങൾ കണ്ടെത്താൻ സൗദി കാമൽ ക്ലബ് സംഘടിപ്പിച്ച ‘റകാഇബ്’ ഒട്ടക ഖാഫില കിഴക്കൻ മേഖലയില െ വാഹത് ഇബ്രീനിലെത്തി. ഫെബ്രുവരി 23 നാണ് 75 ഒാളം സ്വദേശികളുടെയും 20 ഒാളം രാജ്യങ്ങളിൽ നിന്നുള്ള സാഹസിക യാത്രക്ക ാരുടെയും പങ്കാളിത്തത്തോടെ സൗദിയുടെ തെക്കേ അറ്റത്തെ മരൂഭൂപ്രദേശമായ സൗദി ഒമാൻ അതിർത്തിയിലെ ഖർഖൈറ് പട്ടണത ്തിന് പടിഞ്ഞാറ് ഒൗബാറിൽ നിന്ന് സംഘം യാത്ര തിരിച്ചത്. 22 ദിവസം കൊണ്ട് 600 കിലോമീറ്റർ മരൂഭൂമിയിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിച്ചാണ് ‘റുബ്അ് ഖാലി’ മരുഭൂമിയുടെ വടക്ക് വാഹത്ത് ഇബ്രീനിലെത്തിയത്. വിഷൻ 2030 ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു അന്വേഷണ യാത്ര സംഘടിപ്പിച്ചത്.
അതോടൊപ്പം സൗദിയുടെ ചരിത്രപരവും ഭൂമി ശാസ്ത്രപരവുമായ സവിശേഷതകളും പ്രകൃതി സമ്പത്തും കാലാവസ്ഥയും പുരാവസ്തുക്കളും പരിചയപ്പെടുത്തുകയും പണ്ട് കാലത്ത് പല കണ്ടുപിടുത്തങ്ങളിലേക്ക് നയിച്ച സാഹസിക യാത്രകളെ പുനരാവിഷ്കരിക്കലും കൂടിയായിരുന്നു. ഗവൺമെൻറ് സഹായത്തോടെ നടത്തുന്ന രണ്ടാമത്തെ മരൂഭൂ അന്വേഷണ, സാഹസിക യാത്രയാണിത്. ഒന്നാമത്തെ യാത്ര അബ്ദുൽ അസീസ് രാജാവിെൻറ കാലത്താണ് നടന്നത്. ലോകത്തെ ഏറ്റവും വിശാലമായ മരുഭൂപ്രദേശങ്ങളിലൊന്നായ റുബ്അ് ഖാലിയിലൂടെ അന്ന് നടത്തിയ യാത്രയിൽ മരുഭൂമിയിൽ ഒളിഞ്ഞിരുന്നതും അജ്ഞാതവുമായ ധാരാളം നിധികൾ കണ്ടെത്താനും ജനങ്ങളെയും സംസ്കാരങ്ങളെയും പ്രകൃതിയേയും പരിചയപ്പെടാനും തടാകങ്ങളും ചെടികളും ജീവികളെയും കണ്ടെത്താനും കഴിഞ്ഞിരുന്നു.
വർഷങ്ങൾക്ക് മുമ്പ് കിലോമീറ്ററുകൾ നീണ്ടു കിടക്കുന്ന റുബ്അ് ഖാലി മരുഭൂമിയിലൂടെ നടത്തിയ സാഹസിക യാത്രയുടെ ഒാർമ പുതുക്കൽ കൂടിയായിരുന്നു ഇപ്പോഴത്തെ യാത്ര. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് യാത്രക്ക് വേണ്ട സഹായങ്ങൾ നൽകിയത്. ‘റകാഇബ്’ ഖാഫില യാത്ര ലക്ഷ്യസ്ഥലത്ത് നിശ്ചിത സമയത്ത് എത്തിച്ചേർന്നതായി യാത്രാസംഘം തലവൻ റിട്ട. കേണൽ അബ്ദുൽ അസീസ് അൽഉബൈദാൻ പറഞ്ഞു. നല്ലൊരു യാത്രയായിരുന്നു. പല സ്ഥലങ്ങളിൽ കുറെ സമയം ചെലവഴിച്ചു. ദൈവാനുഗ്രഹത്താൽ എല്ലാ പ്രയാസങ്ങളും അതിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.