ദമ്മാം: എട്ടാമത് ദേശീയ ചലച്ചിത്രോൽസവത്തിന് വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് തുടക്കമാവും. മേളയുടെ മൂന്ന ാം ദിനം ബോളിവുഡ് താരം സൽമാൻ ഖാൻ അതിഥിയായി പെങ്കടുക്കും. ആദ്യമായാണ് ഇന്ത്യൻ സൂപർ സ്റ്റാർ സൗദിയുടെ ഒൗദ്യോ ഗിക പരിപാടിയിൽ അതിഥിയായി എത്തുന്നത്. കൾച്ചറൽ ആർട്സ് അസോസിയേഷനും കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ച റും സംയുക്തമായാണ് ചലച്ചിത്രോൽസവത്തിന് ആതിഥ്യമരുളുന്നത്.
മേള ജനകീയമാക്കുന്നതിനും വിജയിപ്പിക്കുന്നതിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഡയറക്ടർ അഹമ്മദ് അൽ മുല്ല പറഞ്ഞു. സിനിമ, തിരക്കഥ വിഭാഗളിലായി 340 എൻട്രികളാണ് രജിസ്റ്റർ ചെയ്തത്. തെരഞ്ഞെടുത്ത 40 സിനിമകളാണ് മത്സരത്തിനെത്തുന്നത്. ജൂറികൾ തെരഞ്ഞെടുത്ത 14 സിനിമകൾ മത്സര ഇതര വിഭാഗത്തിൽ പ്രദർശിപ്പിക്കും.
31 സിനിമകൾ ഫീച്ചർ വിഭാഗത്തിലും, ഒമ്പത് എണ്ണം ഡോക്യുെമൻററി വിഭാഗത്തിലും ഉണ്ടാവും. 14 കുട്ടികളുടെ സിനിമകൾ പ്രദർശിപ്പിക്കും. തിരക്കഥ വിഭാഗത്തിൽ 89 എണ്ണം മത്സരത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. അതിൽ 72 എണ്ണവും ഷോർട്ട് ഫിലിം വിഭാഗത്തിലാണ്. വ്യാഴാഴ്ച രാത്രി എട്ടിന് ഇത്റയിലെ പ്രത്യേക തിയറ്ററിലാണ് ഉദ്ഘാടന പരിപാടികൾ നടക്കുക. അബ്ദുൽ അസീസ് അൽഷലായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘സീറോ ഡിസ്റ്റൻസ്’ എന്ന പടമാണ് ആദ്യം പ്രദർശിപ്പിക്കുക. ആറു ദിവസങ്ങളിലും ലോക സിനിമ മേഖലയിലെ പ്രമുഖർ അതിഥികളായി പെങ്കടുക്കും. ബോളിവുഡ് സിനിമയിൽ നിന്ന് സൽമാൻ ഖാൻ പെങ്കടുക്കുമെന്ന് ഉറപ്പായതായി അഹമ്മദ് അൽ മുല്ല പറഞ്ഞു. ആദ്യമായാണ് ഇന്ത്യൻ സിനിമ താരം അതിഥിയായി എത്തുന്നതെന്നും മേള ചരിത്രം രചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്തോളം സിനിമ ശിൽപശാലകളിൽ ലബനോൻ സംവിധായകൻ ആൻറണി ഖലിഫ, ഇൗജിപ്തിലെ ഫിലിം മേക്കർ നസറുല്ല , മെറോക്കൻ സംവിധായകൻ ഹഖീം ബെൻ അബ്ബാസ്, സൗദി സംവിധായക ഹന അൽ ഉൈമർ തുടങ്ങിയ പ്രമുഖരാണ് ക്ലാസുകൾ നയിക്കുന്നത്. മേള കഴിയുന്നതോടെ ചിലച്ചിത്ര വികസന രംഗത്ത് സൗദി യുവത്വം പുതിയ ഉയരങ്ങളിലേക്ക് ആനയിക്കപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു. അറബ് ചലച്ചിത്ര മേഖലയിൽ നിസ്തുല സംഭാവനകൾ അർപ്പിച്ച രണ്ട് പ്രതിഭകെള മേളയിൽ ആദരിക്കും. സൗദിയിലെ മുതിർന്ന നടനും എഴുത്തുകാരനുമായ ലുത്ഫി സിന്നിയും യു.എയിൽ നിന്നുള്ള മസൂദ് അലിയുമാണ് ആദരിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.