സൗദി എയർലൈൻസിൽ ‘വി ചാറ്റ്​, ഇൻസ്​റ്റ ഗ്രാം ’ സേവനങ്ങളും

ജിദ്ദ: സൗദി എയർലൈൻസ്​ ആഭ്യന്തര, വിദേശ വിമാന സർവീസുകളിൽ ഇനി സൗജന്യ ‘വി ചാറ്റ്​, ഇൻസ്​റ്റ ഗ്രാം ’ സേവനങ്ങളും. കുടു ംബങ്ങളും കുട്ടുകാരുമായി യാത്രയിൽ ബന്ധപ്പെടാനും ജോലി സംബന്ധമായ കാര്യങ്ങൾക്കുമാണിത്​. ഇൻറർനെറ്റ്​ സേവനമൊരുക്കിയ വിമാനങ്ങളിൽ മറ്റ്​ സേവനങ്ങളും ലഭിക്കും. വിവിധ ക്​ളാസുകളിലുള്ള യാത്രക്കാർക്കാണ്​​ പുതിയ സേവനം ഒരുക്കിയിരിക്കുന്നത്​. ഇതോടെ യാത്രക്കാർക്ക്​ ആളുകളുമായി ബന്ധപ്പെടാൻ മെസഞ്ചർ ​ഫെയ്​സ്​ ബുക്ക്​, ​​െഎ മെസേജ്​, വാട്ട്​സ്​ ആപ്പ്​, ഇൻസ്​റ്റ ഗ്രാം, വി ചാറ്റ്​ എന്നീ അഞ്ച്​ ആപ്പുകളൊരുക്കിയ ലോകത്തെ ഏക വിമാന കമ്പനിയാകും സൗദി എയർലൈൻസ്​. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ്​ സേവനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന്​ സൗദിയ അധികൃതർ വ്യക്​തമാക്കി. വാട്​സ്​ അപ്​, ​െഎ മെസേജ്, മെസഞ്ചൻ​ സേവനങ്ങൾ നേരത്തെ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.