യാമ്പു: മേഖലയിലെ ചില പ്രദേശങ്ങളിൽ രാത്രിയിൽ ചീവീട് ശല്യത്തിൽ പൊറുതി മുട്ടി പ്രദേശവാസികൾ. ശക്തമായ മഴയുണ്ടായത ിന് ശേഷം വ്യാപകമായി കണ്ടുവരുന്ന ചീവീട് രാത്രി കാലങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും കയറിക്കൂടി ശബ്ദശല്യം ഉണ് ടാക്കുകയാണ്. പ്രാണിയുണ്ടാക്കുന്ന അലോസരം അസഹ്യമാണ്. ‘സർസാറുലൈൽ’ എന്നും ‘ജനാദിബു സൗദാഅ’ എന്നുമൊക്കെയാണ് സ്വദേശികൾ ചീവിടിന് ഉപയോഗിക്കുന്ന പൊതു നാമങ്ങൾ.
പ്രദേശവാസികളുടെ പരാതിയെ തുടർന്ന് യാമ്പു മുനിസിപ്പാലിറ്റി അധികൃതർ പ്രതിരോധ നടപടികൾ തുടങ്ങിയിട്ടുണ്ട്. കീടനാശിനി ഉപയോഗിച്ച് മരുന്ന് തളിച്ച് ചീവീടിനെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. മരങ്ങളിലും മാലിന്യ നിക്ഷേപ സ്ഥലങ്ങളിലും മിനിസിപ്പാലിറ്റി ജീവനക്കാർ മരുന്ന് തളിക്കുന്നുണ്ട്. ചീവീടുകളുടെ ശല്യം കാരണം രാത്രി കാലങ്ങളിൽ പല വീടുകളിലും ഉറങ്ങാൻ കഴിയുന്നില്ലെന്ന് പ്രദേശവാസിയായ ഹാമിദ് മുഹമ്മദ് അൽ ഹർബി ‘ഗൾഫ് മധ്യമ’ ത്തോട് പറഞ്ഞു.
പകൽ വൃക്ഷങ്ങളുടെ പുറം തോടിലും മറ്റും പതുങ്ങിയിരിക്കുന്ന പാറ്റയെ പോലുള്ള പ്രാണിയായ ചീവീടിനെ പെട്ടെന്ന് കണ്ടു പിടിക്കാനും കഴിയാറില്ല. സുതാര്യമായ നാലു ചിറകുകൾ ഇവക്കുണ്ട്. ശരീരം മിക്കവാറും ഇരുണ്ടതാണ്. രണ്ട് മുതൽ അഞ്ച് സെൻറിമീറ്റർ വരെയാണ് ഇവയുടെ വലിപ്പം. വൃക്ഷങ്ങളുടെ തടിയോ ശാഖകളോ ആണ് അവയുടെ വീട്. മുട്ടയിടുന്നതും തൊലിക്കിടയിലാണ്. ഷട്പദങ്ങളുടെ ഗണത്തിലാണ് ഇവ ഉൾപ്പെടുന്നത്. ഉദരത്തിനു താഴെയുള്ള ‘ടിംബൽ’ എന്ന ഭാഗം കൊണ്ടാണ് ആൺ ചീവീടുകൾ ശബ്ദം ഉണ്ടാക്കുന്നത് എന്ന് പഠനങ്ങൾ പറയുന്നു. നിശ്ശബ്ദ ജീവികളാണ് സ്ത്രീ ചീവീടുകൾ. അപായ സൂചനയും ഇണയെ ആകർഷിക്കാനുമാണ് ഈ ശബ്ദത്തിെൻറ ലക്ഷ്യം. ശബ്ദം കേട്ട് അടുത്തു ചെന്നാൽ ചീവീടുകൾ നിശ്ശബ്ദരാകും. അറബ് നാട്ടിലടക്കം എല്ലായിടത്തും കാണുന്ന ചീവീടുകൾ വ്യാപകമാകുന്നത് മഴക്ക് ശേഷമുള്ള കാലാവസ്ഥയിലാണ്. ശക്തമായ മഴക്ക് പിന്നാലെ തളിരിട്ട മരങ്ങളും ചെടികളും വ്യപകമായപ്പോൾ ചീവീടുകളുടെ പ്രജനനവും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.