??????? ???? ????

ഖശോഗിവധം: വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ​െഎക്യരാഷ്​ട്ര സഭയിൽ സൗദി

ജിദ്ദ: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകക്കേസില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സൗ ദി ഐക്യരാഷ്​ട്ര സഭ മനുഷ്യാവകാശ കമീഷൻ യു.എൻ കൗണ്‍സിലിനെ അറിയിച്ചു. കമീഷന്‍ തലവൻ ബന്ദര്‍ അല്‍ ഐബാനാണ്​ ജനീവയില്‍‌ കാര്യങ്ങള്‍ വിശദീകരിച്ചത്. ഒക്ടോബര്‍ രണ്ടിനായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകം. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ നടന്ന സംഭവത്തില്‍ 11 പേര്‍ വിചാരണ നേരിടുന്നുണ്ട്. ഖശോഗി വധക്കേസില്‍ അഞ്ചു പേര്‍ക്ക് പ്രോസിക്യൂഷന്‍ നേരത്തെ വധശിക്ഷക്ക്​ ശിപാര്‍ശ നല്‍കിയിരുന്നു. സംഭവത്തില്‍ വേണ്ട നടപടികളെല്ലാം സ്വീകരിച്ചതായി ബന്ദര്‍ അല്‍ ഐബാന്‍ പറഞ്ഞു. വിഷയം അന്തര്‍ദേശീയ വിഷയമായി കാണിക്കാനുള്ള നീക്കത്തെ അദ്ദേഹം തള്ളി. സൗദിയിൽ അന്യായ തടവുകേന്ദ്രങ്ങളുണ്ടെന്ന അന്താരാഷ്​ട്ര മാധ്യമങ്ങളുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.