റിയാദ്: മലയാളി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് പട്ടാണിതെരുവ് സ്വദേശി മുഹമ്മദ് ജമീസ് (43) ആണ് ബത്ഹ യിലെ സ്വകാര്യ ക്ലിനിക്കിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ബത്ഹ ശാര റെയിലിലെ ഗൾഫ് വോയേജ് എന്ന ട്രാവൽ ഏജൻസിയിൽ 10 വർഷമായി ജോലി ചെയ്യുന്ന യുവാവ് വ്യാഴാഴ്ച രാവിലെ 7.15ഒാടെ നെഞ്ച് വേദനയെ തുടർന്നാണ് ക്ലിനിക്കിലെത്തിയത്. ക്ലിനിക്കിലെത്തിയതും തളർച്ച തോന്നി കസേരയിൽ ഇരുന്ന ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തര ശശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ കൊണ്ടുപോകും. ഭാര്യ: സെമിയത്ത്, മക്കൾ: ജുസൈല (10ാം ക്ലാസ് വിദ്യാർഥിനി), ജിയാസ് (അഞ്ചാം ക്ലാസ് വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.