റിയാദിൽ മൂന്നിടങ്ങളിലായി നടത്തിയ വാറ്റ് കേന്ദ്രങ്ങൾ പിടികൂടി

റിയാദ്: മൂന്ന് സ്ഥലങ്ങളിലായി നടത്തിയ വാറ്റ് കേന്ദ്രങ്ങൾ തലസ്ഥാന നഗരിയിലെ മതകാര്യ വിഭാഗം പിടികൂടി. നിയമ ലംഘകര ായി രാജ്യത്ത് കഴിയുന്ന അഞ്ച്​ പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും വാറ്റ് കേന്ദ്രത്തിൽ നിന്ന് പിടികൂടിയെന്ന്​ റിയാദ് മതകാര്യ വിഭാഗം മേധാവി ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹീം അൽ സബർ പറഞ്ഞു. വാറ്റ് കേന്ദ്രത്തെ കുറിച്ച്​ വ്യക്തമായ വിശദാംശങ്ങൾ ലഭിച്ചതിനെ തുടർന്നാണ്​ പൊലീസി​​െൻറ സഹായത്തോടെ റെയ്‌ഡ്‌ നടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിൽപനക്ക് തയാറാക്കി വെച്ചിരുന്ന മദ്യം വാറ്റിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ എന്നിവ അധികൃതർ നശിപ്പിച്ചു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.