ഗാർഹിക വിസക്ക്​ ഒാൺലൈൻ സംവിധാനം

റിയാദ്​: ഗാർഹികവിസ ആവശ്യമുള്ളവർക്ക്​ ഒാൺലൈൻ വഴി അപേക്ഷിക്കാൻ ‘മുസാനദ്​’ സംവിധാനത്തിൽ സൗകര്യമൊരുക്കിയതായി ലേബർ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്​ഥനായ അഹമ്മദ്​ അലംഗാരി പ്രാദേശിക പത്രത്തിന്​ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഇതു സംബന്ധിച്ച എല്ലാ നടപടികളും ഇലക്​ട്രോണിക്​ സർവീസ്​ വഴി പൂർത്തിയാക്കാം. എല്ലാ നടപടികളും ഒരു കുടക്കീഴിലാക്കുന്ന പദ്ധതിയാണ്​ മുസാനദ്​. 24 മണിക്കൂറിനകം നടപടികൾ പൂർത്തിയാക്കാൻ സൗകര്യമുണ്ട്​. അപേക്ഷകർ ഒാഫിസുകൾ കയറിയിറങ്ങാതെ തന്നെ നടപടികൾ പൂർത്തിയാക്കാം.
തൊഴിലാളിയുമായുണ്ടാക്കുന്ന കരാർ ഉൾപെടെ കാര്യങ്ങൾ ഇതിൽ പെടും.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.