ജിദ്ദ: വൈറ്റ് ഹൗസ് ഉപദേഷ്ടാവും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകനുമായ ജാറഡ് കുഷ്നർ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യൻ പര്യടനത്തിെൻറ ഭാഗമായിരുന്നു കുഷ്നറിെൻറ റിയാദ് സന്ദർശനം. സൗദി അറേബ്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ കാര്യങ്ങളും വ്യാപാര വാണിജ്യമേഖലയിലെ സഹകരണരവും ചർച്ചയായി. സൗദി സന്ദർശനം കഴിഞ്ഞ് അദ്ദേഹം തുർക്കിയിലേക്കാണ് പോയത്്. യു.എ.ഇ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളിലെ പര്യടനം കഴിഞ്ഞാണ് കുഷ്നർ സൗദിയിലെത്തിയിരുന്നത്. ഇസ്റായേൽ^ഫലസ്തീൻ പ്രശ്നപരിഹാരത്തിെൻറ ഭാഗം കുടിയാണ് കുഷ്നറിെൻറ പര്യടനമെന്ന് വൈറ്റ്ഹൗസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.