റിയാദ്: സൗദിയിൽ സ്ഥാപനങ്ങൾക്ക് തദ്ദേശ ഭരണ മന്ത്രാലയം നൽകുന്ന ബാലദിയ ലൈസൻസിെൻറ കാലാവധി അഞ്ച് വർഷം വരെ നീട്ടാൻ വകുപ്പു മന്ത്രിയുടെ താൽകാലിക ചുമതല വഹിക്കുന്ന മാജിദ് അൽഖസ്‌ബി ഉത്തരവിറക്കി. സ്ഥാപനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് കാലാവധി നീട്ടാൻ തീരുമാനിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രിയുടെ ഉത്തരവിറങ്ങി ഒരു മാസത്തിന് ശേഷമാണ് പരിഷ്‌കരണം പ്രാബല്യത്തിൽ വരിക.
ഇതനുസരിച്ച് മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള ബാലദിയ ലൈസൻസ് എടുക്കാൻ സ്ഥാപന ഉടമകൾക്ക് സാധിക്കും.
കാലാവധി ദൈർഘ്യത്തിനനുസരിച്ചാണ് ലൈസൻസിന് പണമടക്കേണ്ടത്. ഓരോ വർഷവും ലൈസൻസ് പുതുക്കുക എന്ന പ്രയാസം ഇതോടെ ഇല്ലാതാവും.
തദ്ദേശ ഭരണ മന്ത്രാലയം, മുനിസിപ്പാലിറ്റി, ബാലദിയ എന്നിവയുടെ കീഴിലുള്ള സ്ഥാപനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.