കൊലപാതകവും കവർച്ചയും: രണ്ട് ഇന്ത്യക്കാർക്ക് റിയാദിൽ വധശിക്ഷ

റിയാദ്: ചരക്ക് നിറച്ച ട്രക്ക് തട്ടിയെടുത്ത് ഡ്രൈവറെ കൊന്ന കേസിൽ രണ്ട് ഇന്ത്യക്കാർക്ക് സൗദിയിൽ വധശിക്ഷ നടപ്പ ാക്കി. റിയാദ് നഗര മധ്യത്തിലെ ദീരയിൽ വ്യാഴാഴ്‌ചയായിരുന്നു വിധിനടപ്പാക്കൽ. ഹർജിത് സിങ് ബോധറാം, സത്യനൂർ കുമാർ പ്രകാശ് എന്നിവർക്കാണ്​ വധശിക്ഷ. പ്രതികൾ
ആരിഫ് ഇമാമുദ്ദിൻ എന്ന ഇന്ത്യക്കാരനെ കൊന്ന് അദ്ദേഹത്തി​​െൻറ ട്രക്കും അതിലുള്ള ചരക്കും തട്ടിയെടുത്തു എന്നായിരുന്നു കേസ്​. കൊല്ലപ്പെട്ടയാളുടെ മൊബൈൽ ഫോണും പ്രതികൾ കവർന്നിരുന്നു.

തട്ടിയെടുത്ത ട്രക്കിലുണ്ടായിരുന്ന ചരക്ക് പ്രതികൾ രണ്ട് പേരും ചേർന്ന് വിറ്റതായും തെളിഞ്ഞിരുന്നു. കോല നടത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം പ്രതികൾ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. രാജ്യത്തെ സുരക്ഷ സാഹചര്യത്തിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്​ടിക്കുന്ന കുറ്റകൃത്യം എന്ന നിലക്കാണ് പ്രതികൾക്ക് വധശിക്ഷ നൽകുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ച വിധിക്ക് റോയൽ കോർട്ട് അംഗീകാരം കൂടി ലഭിച്ച സാഹചര്യത്തിലാണ് വ്യാഴാഴ്ച വിധി നടപ്പാക്കിയത്. ധശിക്ഷക്ക്​ വിധേയരാക്കിയ പ്രതികളുടെ കുടുതൽ വിവരങ്ങളും സംഭവം നടന്നത്​ എന്നാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിപ്പിൽ വ്യക്​തമാക്കിയിട്ടില്ല.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.