?????? ???????????? ????????? ????. ??????? ??? ????? ?? ?????? ??????????????

യാമ്പുവിൽ ഇനി നിറവസന്തം; പുഷ്​പമേള തുടങ്ങി

യാമ്പു: കാഴ്​ചയുടെ നിറവസന്തവുമായി പതിമൂന്നാമത് പുഷ്‌പോൽസവത്തിന് യാമ്പുവിൽ തുടക്കം. റോയൽ കമീഷൻ എക്സിക്യൂട്ടീവ് ചെയർമാൻ എൻജി. അദ്‌നാൻ ബിൻ ആയിശ് അൽ ഹുലൂനി മേള ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി അധ്യക്ഷനും റോയൽ കമീഷൻ ഇറിഗേഷൻ ആൻറ് ലാൻഡ് സ്കേപ്പിങ് ഡയറക്ടറുമായ എൻജി. സാലിഹ് അൽ സഹ്‌റാനി, റോയൽ കമീഷനിലെ വിവിധ വകുപ്പ് മേധാവികൾ, പ്രമുഖ കമ്പനി സാരഥികൾ സംബന്ധിച്ചു.
ഉദ്ഘാടന ദിവസം തന്നെ മേള കാണാൻ സ്വദേശികളുടെയും വിദേശികളുടെയും നല്ല തിരക്കായിരുന്നു. വരും ദിവസങ്ങളിൽ സന്ദർശക ബാഹുല്യമേറും. മേള കാണാനെത്തുന്നവർക്ക്‌ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ എൻജി. സ്വാലിഹ് അൽ സഹ്‌റാനി പറഞ്ഞു.

നഗരിയിൽ ഒരുക്കിയ പൂച്ചെടികളുടെയും വിത്തു തൈകളുടെയും പ്രദർശനവും വിൽപനയും അറബ്​ കുടുംബങ്ങളെ ഏറെ ആകർഷിക്കുന്നു. താൽകാലികമാണെങ്കിലും സൗദി യുവതി യുവാക്കൾക്ക് ധാരാളം തൊഴിലവസരങ്ങൾ നൽകാനും ഇത്തരം മേളക ളിലൂടെ അധികൃതർ ലക്ഷ്യം വെക്കുന്നു. യാമ്പു ജിദ്ദ ഹൈവെയോട് ചേർന്ന വിശാലമായ അൽ മുനാസബാത്ത് പാർക്കാണ് ഇത്തവണയും വേദി. റോയൽ കമീഷനാണ് സംഘാടകർ. സൗദിയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന അപൂർവ കാഴ്ചകൾ പകരും വിധമാണ് പുഷ്പനഗരി ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.