??.??.?? ???? ???????? ?????????? ????????? ???????? ??????? ????????????

പ്രഥമ ജി.സി.സി വനിത ഫുട്​ബാളിന് ഇന്ന് ദമ്മാമിൽ കിക്കോഫ്

ദമ്മാം: ജി.സി.സി രാജ്യങ്ങളുടെ പ്രഥമ വനിത ഫുട്​ബാളിന് ഇന്ന് ദമ്മാമിൽ പന്തുരുളും. 11 സൗദി ടീമുകളും അഞ്ച്​ ഇതര ഗൾഫ് രാജ്യങ്ങളിലെ ടീമുകളുമാണ് ദമ്മാമിലെ ഗ്രീൻ സ്പോർട്സ് സിറ്റി സ്​റ്റേഡിയത്തിൽ കളിക്കളത്തിലിറങ്ങുക. സൗദി കമ്യൂണിറ്റി ഓഫ് സ്പോർട്​സി​​െൻറ മേൽനോട്ടത്തിലാണ്​ മത്സരം നടക്കുന്നത്. മാർച്ച് ഒന്നു മുതൽ ആറ്​ വരെയാണ് ടൂർണമ​െൻറ്​. കാണികളായി വനിതകൾക്ക് മാത്രമെ പ്രവേശനമുണ്ടാകുകയുള്ളുവെന്ന് സംഘാടകർ അറിയിച്ചു. ഓൺ ലൈൻ വഴി ടിക്കറ്റെടുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ടൂർണമ​െൻറിലൂടെ കിട്ടുന്ന പണത്തിന്റെ 70 ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കുപയോഗിക്കുമെന്നും സംഘാടകർ അറിയിച്ചു. സൗദിക്ക് പുറമെ കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.