റിയാദ്: പഴയ പിക്കപ്പ് വാഹനങ്ങളുടെ പ്രദർശനം തുടങ്ങി. കിങ് അബ്ദുൽ അസീസ് ഒട്ടക മേളയോടനുബന്ധിച്ചാണ് പഴയ പ ിക്കപ്പുകളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. വിവിധ കമ്പനികളുടെ 103 വാഹനങ്ങൾ പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്. 1924, 1926 മോഡലുകളാണ് സന്ദർശകരെ ആകർഷിക്കുന്നത്. 1920 മുതലുള്ള നമ്പർ പ്ലേറ്റുകളുടെ പ്രദർശനത്തിനായി പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്. ഒട്ടക മേളയിലേക്ക് കൂടുതലാളുകളെ ആകർഷിക്കുന്നതിനാണ് വിവിധ പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് സൂപർവൈസർ അഹ്മദ് ശൈഖ് പറഞ്ഞു. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആളുകളെ നിയോഗിച്ചിട്ടുണ്ട്. ചില വാഹനങ്ങൾ പ്രദർശനത്തിനു മാത്രമാണെന്നും ചിലത് വിൽപനക്കുമാണ്. എന്നാലിതുവരെ ഒന്നും വിൽപന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.