?????????? ?????????? ???????? ????????? ???????? ?????????

യാമ്പു പുഷ്​പോൽസവത്തിന്​ നാളെ കൊടിയേറ്റം

യാമ്പു: പൂക്കളുടെ നിറക്കാഴ്​ചയൊരുക്കി പതിമൂന്നാമത്​ യാമ്പു പുഷ്‌പോൽസവത്തിന് അൽ മുനാസബാത്ത് ഉദ്യാനത്തിൽ വ് യാഴാഴ്​ച തുടക്കമാവും. ഫെബ്രുവരി 28ന്​ വൈകുന്നേരം നാല്​ മണിക്കാണ് ഔപചാരിക ഉദ്​ഘാടനം. യാമ്പു റോയൽ കമീഷൻ ഉന്നത മേധാവികളും വിവിധ കമ്പനി സാരഥികളും അടക്കം പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ചാരുതയേറിയ പൂക്കളുടെ വിസ്​മയിപ്പിക്കുന്ന കാഴ്ചകൾ ഒരുക്കിയതോടൊപ്പം സൗദിയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന അപൂർവ കാഴ്ചകൾ സന്ദർശകർക്ക് പകരും വിധമാണ് പുഷ്പ നഗരി ഒരുക്കിയിക്കുന്നത്. സ്ട്രോബെറി പാർക്ക്, റീ സൈക്കിൾ ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. രാത്രി ദൃശ്യം വർണാഭമാക്കാൻ കണ്ണഞ്ചിപ്പിക്കുന്ന ലേസർ വെളിച്ചത്തി​​​െൻറയും അലങ്കാര വിളക്കുകളുടെയും വിസ്മയവിന്യാസവുമുണ്ട്. നഗരിയിൽ പൂച്ചെടികളുടെയും വിത്തു തൈകളുടെയും പ്രദർശനവും വിൽപനയും ഉണ്ടാവും. വിദേശ രാജ്യങ്ങളിലെ പ്രശസ്ത കമ്പനികളുടെ സ്​റ്റാളുകളും യാമ്പുവിലെ വിവിധ സ്ഥാപനങ്ങളുടെ പവലിയനുകളും ഒരുക്കിയിട്ടുണ്ട്. ഉദ്‌ഘാടനത്തിന് ശേഷം വൈകുന്നേരം നാല്​ മുതൽ 10 വരെ സന്ദർശകർക്ക് സൗജന്യമായി മേള കാണാം.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.