????? ?????????? ??????????? ?? ???? ???????????? ?????? ?????????? ????

ഇന്ത്യ, സൗദി സഹകരണ കരാറുകൾക്ക് മന്ത്രി സഭയുടെ പിന്തുണ

റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​​െൻറ ഇന്ത്യാസന്ദർശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച സഹകരണ കരാറുകൾക്ക് സൗദി മന്ത്രിസഭയുടെ പിന്തുണ. സൽമാൻ രാജാവി​​െൻറ അധ്യക്ഷതയിൽ ചൊവ്വാഴ്ച്ച തലസ്ഥാനത്തെ അൽ യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗം കിരീടാവകാശിയുടെ ഏഷ്യൻ രാജ്യങ്ങളിലെ പര്യടനം വിലയിരുത്തി. സന്ദർശന വേളയിൽ ഉന്നതരുമായി നടന്ന കൂടിക്കാഴ്ച സഹകരണം ശക്തമാക്കാൻ ഉപകരിക്കുമെന്ന് മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു. വാണിജ്യ രംഗത്ത് ഉണർവുണ്ടാകാനും സന്ദർശനം ഉപകരിക്കും. ബ്രിട്ട​​െൻറ സ്​റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് ശാഖ സൗദിയിൽ തുറക്കാനും മന്ത്രി സഭ അംഗീകാരം നൽകി. ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ് ആൻ ഈ വിഷയത്തിൽ ആവശ്യമായ ചർച്ച നടത്തി ധാരണകൾ ഒപ്പുവെക്കും. ഉഗാണ്ടയുമായി തൊഴിൽ കരാർ ഒപ്പുവെക്കാനും മന്ത്രിസഭ തീരുമാനിച്ചു. വീട്ടുവേലക്കാർ, തൊഴിലാളികൾ എന്നിവരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ഒപ്പുവെക്കുക. തൊഴിൽ മന്ത്രി അഹ്‌മദ്‌ അൽ രാജ്​ഹി സമർപ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.