ജിദ്ദ: ഇൗ വർഷത്തെ സ്കൂൾ അർധ വാർഷിക അവധിക്കാലത്ത് രാജ്യത്തെ വിവിധ മേഖലകളിൽ 20 ലക്ഷത്തിലധികം ആഭ്യന്തര വിനോദസ ഞ്ചാരികൾ എത്തിയതായും 1.5 ബില്യൻ റിയാൽ വിപണിയിൽ ചെലവഴിച്ചതായും കണക്ക്.
വിനോദസഞ്ചാരവകുപ്പിന് കീഴിലെ ടൂറിസം ഗവേഷണ ഇൻഫർമേഷൻ സെൻറർ (മാസ്) ആണ് കണക്ക് പ്രസിദ്ധീകരിച്ചത്. ഒരാൾ ശരാശരി 744 റിയാൽ ചെലവഴിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ഇൗ കാലയളവിൽ 3,75,000 വിദേശ ടൂറിസ്റ്റുകളെത്തുകയും ഒരാൾ 4,448 റിയാൽ എന്ന തോതിൽ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
അവധിക്കാലത്ത് നടന്ന ഹാഇൽ അന്താരാഷ്ട്ര റാലി കാണാൻ 1,96,000 പേരും ജീസാൻ ശിശിരോത്സവത്തിന് 18,343 പേരും ബുറൈദ റബീഅ് മേളക്ക് 1,26,116 ഉം ജനാദിരിയ മേള കാണാൻ 2,83,163 പേരും എത്തിയിട്ടുണ്ട്. ഹോട്ടലുകളിലെ താമസത്തിന് തിരക്ക് കൂടുതൽ അനുഭവപ്പെട്ടത് മക്ക മേഖലയിലാണ്,75.9 ശതമാനം. രണ്ടാം സ്ഥാനത്ത് മദീനയാണ്, 71.7 ശതമാനം. റിയാദ് മൂന്നാം സ്ഥാനത്താണ്, 69.5 ശതമാനം. ഫർണിഷ്ഡ് അപാർട്ട്മെൻറിലെ താമസം കൂടുതൽ റിയാദ് മേഖലയിലാണ്. തൊട്ടടുത്ത സ്ഥാനത്ത് കിഴക്കൻ മേഖല, മക്ക മേഖല ആണെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.