ഇന്ത്യ-പാക് ബന്ധം നന്നാക്കാന്‍ ശ്രമിക്കും: ആദിൽ ജുബൈർ

റിയാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം പൂര്‍വസ്ഥിതിയിലാക്കാനും സുഹൃദബന്ധം തുടരാനും ശ്രമം നടത്തുമെ ന്ന്​ സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. കിരീടാവകാശിയുടെ പാക് സന്ദര്‍ശനത്തി​​െൻറ അവസാനം പാക ് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറൈശിയൊടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 40 ലധികം സൈനികരുടെ ജീവന്‍ നഷ്​ടപ്പെടാന്‍ കാരണമായ തീവ്രവാദ ആക്രണത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കാണാന്‍ ശ്രമിക്കണം. സൗഹൃദാന്തരീക്ഷം പുനഃസ്ഥാപിക്കണം. അയല്‍ രാജ്യങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നത് ആര്‍ക്കും ഗുണകരമാവില്ലെന്ന് ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.

രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നം ഗൗരവത്തോടെ കാണണം. ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന് അയവു വരുത്താന്‍ സൗദിയുടെ ആരോഗ്യകരമായ ഇടപെടലിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീവ്രവാദത്തെ തടയുന്നതില്‍ സൗദി എന്നും മുന്നിലാണ്. അമേരിക്കയോടൊപ്പം ചേര്‍ന്ന് സൗദിയും പാകിസ്​താനും ഈ ശ്രമത്തില്‍ ബഹുദൂരം സഞ്ചരിച്ചിട്ടുണ്ട്. ഇറാന്‍ യമനിലും സിറിയയിലും തീവ്രവാദത്തിന് പ്രോല്‍സാഹനം നല്‍കുകയും മേഖലയില്‍ അസ്വസ്ഥത സൃഷ്​ടിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. കിരീടാവകാശിയുടെ പാക് സന്ദര്‍ശനം ഫലപ്രദമായിരുന്നു. 20 ബില്യന്‍ ഡോളറി​​െൻറ നിക്ഷേപം പാകിസ്ഥാനില്‍ ഇറക്കാന്‍ ഈ സന്ദര്‍ശനം വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.