ലെവി കുടിശ്ശിക ഒഴിവാക്കാനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി

ജിദ്ദ​: സൗദിയില്‍ വിദേശികള്‍ക്ക്​ ലെവി കുടിശ്ശിക ഒഴിവാക്കാനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി തൊഴില്‍ മന ്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. സ്വദേശിവത്കരണ നിബന്ധന പാലിച്ച പ്ലാറ്റിനം, പച്ച കാറ്റഗറിയില്‍ പെട്ട മൂന്ന് ലക്ഷത്തിലേറെ സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കുടിശ്ശിക തുക ഇളവ് ചെയ്യുക. സൗദിയില്‍ സ്വദേശികള്‍ക്ക് നിലവില്‍ നിശ്ചിത സംഖ്യ ലെവിയടക്കണം.
ഈ സംഖ്യയില്‍ ബാക്കി വന്ന തുക അടക്കാനാവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം ഇന്‍വോയ്സ് നല്‍കിയിരുന്നു. ഈ കുടിശ്ശിക അടച്ചവര്‍ക്കാണ് ‌തുക തിരിച്ചു ലഭിക്കുക. കുടിശ്ശിക അടക്കാന്‍ ബാക്കിയുള്ളവര്‍ക്കെല്ലാം ഒഴിവാക്കുകയും ചെയ്യും.

സ്വദേശിവത്കരണം പാലിച്ച പ്ലാറ്റിനം, പച്ച കാറ്റഗറി സ്ഥാപനങ്ങൾക്കാണ്​ ആദ്യ ഘട്ടത്തില്‍ ഇളവ് നല്‍കിയ കുടിശ്ശികയുടെ ആനുകൂല്യം. മൂന്ന് ലക്ഷത്തി പതിനാറായിരം സ്ഥാപനങ്ങളാണ് ഈ ഗണത്തിലുള്ളത്. ഇതിനായുള്ള അപേക്ഷകള്‍ കഴിഞ്ഞ ദിവസം മുതല്‍ സ്വീകരിച്ചു തുടങ്ങി. മഞ്ഞ, ചുകപ്പ് കാറ്റഗറിയിലുള്ള കമ്പനികള്‍ക്കും കുടിശ്ശികയായി അടച്ച സംഖ്യ തിരിച്ചു കിട്ടും. അടക്കാൻ ബാക്കിയുള്ള കാലത്തേത് ഒഴിവാക്കി നൽകുകയും ചെയ്യും. ഇതിനുള്ള നിബന്ധനയും നേരത്തെ മന്ത്രാലയം വിശദീകരിച്ചിരുന്നു. അപേക്ഷ നല്‍കേണ്ട രീതി വിശദീകരിച്ച് തൊഴില്‍ മന്ത്രാലയം വീഡിയോ പുറത്തിറക്കി. തൊഴില്‍ മന്ത്രാലയ വെബ്സൈറ്റില്‍ വിശദാംശങ്ങളും ലഭ്യമാണ്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.