?????????? ??????????????? ???? ?????? ???????????? ???? ??? ??????? ??????????? ???? ??????????? ???? ????????? ???????? ???????????? ??????????

സൗദിയിലെ രണ്ടായിരത്തിൽ പരം പാക് തടവുകാരെ വിട്ടയക്കാന്‍ തീരുമാനം

ജിദ്ദ: തടവില്‍ കഴിയുന്ന രണ്ടായിരത്തിൽ പരം പാക് തടവുകാരെ വിട്ടയക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മ ാന്‍ ഉത്തരവിട്ടതായി പാക് വാര്‍ത്താ വിതരണ മന്ത്രി അറിയിച്ചു. തീരുമാനം ഉടൻ പ്രാബല്യത്തിലാക്കാനാണ്​ കിരീടാവകാശ ിയുടെ നിർദേശം. പ്രധാനമന്ത്രി ഇംറാന്‍ഖാനുമായുളള കൂടിക്കാഴ്ചയിലാണ് തീരുമാനം. പാകിസ്താനില്‍ 20 ബില്യണ്‍ ഡോളറി​​െൻറ നിക്ഷേപ പദ്ധതികള്‍ സൗദി ഞായറാഴ്​ച ഒപ്പു വെച്ചിരുന്നു. ഞായറാഴ്​ചയാണ്​ സൗദി കിരീടാവകാശി എഷ്യൻ രാഷ്​ട്ര സന്ദർശനങ്ങളുടെ ഭാഗമായി പാകിസ്​താനിലെത്തിയത്​. ചൊവ്വാഴ്​ച അദ്ദേഹം രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ തുടങ്ങിയവരുമായി അദ്ദേഹം കുടിക്കാഴ്​ച നടത്തും. നിരവധി നിക്ഷേപപദ്ധതികളിൽ ഒപ്പുവെക്കുമെന്നാണ്​ റിപ്പോർട്ട്​.

പാക്​ സന്ദര്‍ശനത്തി​​െൻറ രണ്ടാം ദിനത്തിലാണ് മുവ്വായിരത്തോളം വരുന്ന പാക് തടവുകാരെ വിട്ടയക്കാന്‍ സൗദി കിരീടാവകാശി അനുവദിച്ചത്. പ്രധാനമന്ത്രി ഇംറാൻഖാ​​െൻറ അഭ്യര്‍ഥനയിലാണ് തീരുമാനമെന്ന്​ പാക്​ വാർത്ത വിതരണ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. അരാംകോയുടെ എണ്ണ ശുദ്ധീകരണ കേന്ദ്രമടക്കം 20 ബില്യണ്‍ ഡോളറി​​െൻറ നിക്ഷേപം സൗദി പാകിസ്താനില്‍ നടത്തും. ഇതി​​െൻറ കരാറുകള്‍ ഒപ്പുവെച്ചു കഴിഞ്ഞു. വ്യവസായം, വൈദ്യുതി, പെട്രോ കെമിക്കല്‍ പ്ലാൻറുകള്‍, കൃഷി, ഭക്ഷണം, ഖനനം എന്നീ മേഖലയിലാണ് ബാക്കിയുള്ള കരാറുകള്‍. പാകിസ്താനുമായുള്ള സൗഹൃദം ദൃഢമായെന്ന് കിരീടാവകാശി പറഞ്ഞു. 20 ബില്യണ്‍ ഡോളറി​​െൻറ കരാറുകള്‍ ആദ്യ ഘട്ടത്തിലേതാണ്. അത് വളരും. ഓരോ മാസവും ഓരോ വര്‍ഷവും ഈ ബന്ധം വളരുമെന്ന്​ മുഹമ്മദ്​ ബിൻ സൽമാൻ പറഞ്ഞു. പാകിസ്​താ​​െൻറ ഉയർന്ന സിവിലിയൻ ബഹുമതിയായ ‘നിഷാൻ ഇ പാകിസ്​ഥാൻ’ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻസൽമാന്​ പാക്​ പ്രസിഡൻറ്​ ആരിഫ്​ അലവി സമ്മാനിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.