റിയാദ്: പത്രം വിതരണം നടത്തുന്നതിനിടെ ബത്ഹയിൽ മലയാളിക്ക് നേരെ കത്തി കാട്ടി ആക്രമണം. അൽവത്വനിയ ഡിസ്ട്രിബ്യൂ ഷൻ കമ്പനി ജീവനക്കാരനായ പാലക്കാട് സ്വദേശി കുഞ്ഞുമുഹമ്മദാണ് ബത്ഹ സൺസിറ്റി സൂപർമാർക്കറ്റിന് സമീപം തിങ്കളാഴ് ച പുലർച്ചെ രണ്ടോടെ ആക്രമണത്തിനിരയായത്. കടകളിൽ പത്രം വിതരണം നടത്തുന്നതിനിടെ പാഞ്ഞെത്തിയ അക്രമികൾ കഴുത്തിൽ കത്തി വെച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പണം കൊടുക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറിയ ശേഷം കുഞ്ഞുമുഹമ്മദ് കൈയ്യിലിപ്പോൾ പണമില്ലെന്നും അത് മുറിയിലുള്ള ഷർട്ടിെൻറ പോക്കറ്റിലാണെന്നും പറഞ്ഞു.
വിശ്വാസം വരാതെ അക്രമികൾ വാഹനത്തിനുള്ളിലേക്ക് കടന്നുകയറി പത്രക്കെട്ടുകളും മറ്റും മാറ്റി മുഴുവൻ പരതി. ഡ്രൈവിങ് സീറ്റ് കുത്തിക്കീറിയും പരിശോധിച്ചു. പണം കിട്ടാതായപ്പോൾ ഇഖാമ പിടിച്ചുവാങ്ങി ഒാടാനായി ശ്രമം. ഇഖാമ കൊണ്ടുപോകരുതെന്ന് ദയനീമായി കേണപ്പോൾ അത് തിരിച്ചുനൽകിയ ശേഷം അദ്ദേഹം ധരിച്ചിരുന്ന കോട്ട് ബലമായി ഉൗരി വാങ്ങി കൊണ്ടുപോകുകയായിരുന്നു. പേടിച്ചുവിറച്ച കുഞ്ഞുമുഹമ്മദ് അടുത്തുള്ള ഫാർമസിയിൽ അഭയം തേടി. അവിടെയുണ്ടായിരുന്ന സ്വദേശി പൗരൻ കാറുമെടുത്ത് അവിടെയെല്ലാം പരിശോധന നടത്തിയെങ്കിയും അക്രമികളെ കണ്ടെത്താൻ കഴിഞ്ഞില്ല. 10 വർഷമായി അൽവത്വനിയ കമ്പനിയിൽ പത്രവിതരണക്കാരനായ ഇദ്ദേഹത്തിന് ഇത് ആദ്യ സംഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.