യാമ്പു: പ്രവിശ്യയിൽ വടക്ക് ഭാഗത്തെ ഹൈവേയിൽ വാഹനങ്ങളുടെ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടി സ്ഥാ പിച്ച സാഹിർ കാമറ സാമൂഹ്യ ദ്രോഹികൾ കത്തിച്ചു. സംശയാസ്പദമായ നിലയിൽ സംഭവ സ്ഥലത്ത് നിന്ന് ഒരാളെ അറസ്റ്റ് ചെയ്തതാ യി ഹൈവേ സുരക്ഷ പൊലീസ് വിഭാഗം അറിയിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സാഹിർ കാമറ കത്തിക്കൊണ്ടിരിക്കുന്ന നിലയിൽ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. രഹസ്യാേന്വഷണ വിഭാഗം പൊലീസ് ഉടൻ നടത്തിയ തെരച്ചിലിലാണ് ഒരാളെ പിടികൂടിയത്. കാമറയുടെ മുകളിൽ പെട്രോൾ ഒഴിച്ചാണ് കത്തിക്കാൻ ശ്രമിച്ചത്.
നേരത്തെ പ്രദേശത്തെ ചില സാഹിർ കാമറകളിൽ കറുപ്പും ചുവപ്പും പെയിൻറ് അടിച്ച് പ്രവർത്തനരഹിതമാക്കാൻ സാമൂഹ്യ ദ്രോഹികൾ നടത്തിയ ശ്രമങ്ങളും രഹസ്യാേന്വഷണ വിഭാഗം കണ്ടെത്തിയിരുന്നു.ട്രാഫിക് നിരീക്ഷണ സംവിധാനത്തിെൻറ ഭാഗമായി സ്ഥാപിച്ച സാഹിർ കാമറകൾ വഴി നിയമ ലംഘനങ്ങൾ വരുത്തുന്നവർക്കെല്ലാം പിഴ ലഭിക്കുന്നുണ്ട്. അമിത വേഗതയാണ് പ്രധാനമായും കാമറകൾ രജിസ്റ്റർ ചെയ്യുന്നത്. കാമറകളുടെ വരവോടെ രാജ്യത്ത് റോഡപകടങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. നിയമ ലംഘനങ്ങൾ വരുത്തുന്ന ചിലർക്ക് പിഴ ലഭിച്ചപ്പോൾ ഉണ്ടായ പ്രകോപനമാകാം കാമറകൾ തകർക്കുന്നതിലേക്ക് സാമൂഹ്യ ദ്രോഹികളെ എത്തിച്ചത് എന്നും വിലയിരുത്തുന്നു. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ എടുക്കുന്നതിൽ ഒരു വിട്ടു വീഴ്ചയും നൽകില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.