?????? ?????????? ??.??.?? ???????? ?????????? ????????? ?????? ???

കെ.എം.സി.സി ഫുട്​ബാൾ: ഒഴുകൂർ ജേതാക്കൾ, വടംവലിയിൽ മോങ്ങം

ജിദ്ദ: ജിദ്ദ കെ.എം.സി.സി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബി. അബ്്ദുഹാജി ട്രോഫി സെവൻസ് ഫുട്​ബാൾ ടൂർണമ​ െൻറിൽ ഒഴുകൂർ കെ.എം.സി.സിയും അരിമ്പ്ര ബാപ്പുട്രോഫി വടംവലി മത്സരത്തിൽ മോങ്ങം കെ.എം.സി.സിയും ജേതാക്കളായി. മതാർ ഗദീമ ിലെ അൽ-ഷബാബിയ്യ ഫ്ലഡ്​ലിറ്റ് സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അരിമ്പ്ര നോർത്ത് കെ. എം. സി.സി യെ രണ്ട് ഗോളിന് തോൽപിച്ചാണ്​ ഒഴുകൂർ ജേതാക്കളായത്​. വടംവലി മത്സരത്തിൽ ജി.സി.സി കെ.എം.സി. സി വാലഞ്ചേരിയെ പരാജയപ്പെടുത്തി മോങ്ങം ടീം ജേതാക്കളായി. മജീദ് പുകയൂർ, നാസർ മച്ചിങ്ങൽ, ഗഫൂർ പട്ടിക്കാട്, അബ്ബാസ് വേങ്ങൂർ, ഇല്യാസ് കല്ലിങ്ങൽ, ജാഫർ അത്താണിക്കൽ, അബ്ബാസ് മുസ്​ല്യാരങ്ങാടി, ഒ. അഹമ്മദ് ഹാജി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.അരിമ്പ്ര അബൂബക്കർ, എം.സി അയ്യൂബ്​, ജലീൽ കുന്നക്കാട്​, സിദ്ദീഖ് അരിമ്പ്ര എന്നിവർ ട്രോഫി നൽകി.

മികച്ച കളിക്കാരനായി ഫാസിൽ (ഒഴുകൂർ), മികച്ച ഗോൾ കീപ്പർ അദ്നാൻ (അരിമ്പ്ര നോർത്ത്), ഏറ്റവും കൂടുതൽ ഗോൾ അടിച്ചത് മുഹീദ് (വാലഞ്ചേരി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഹമീദ് യാമ്പോ, അനീസ് പള്ളിമുക്ക്, കബീർ മോങ്ങം, ബഷീർ അരിമ്പ്ര, ഫൈസൽ മൊറയൂർ, ഷറഫുദ്ദീൻ പാലീരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർമാരായ മൻസൂർ ബാബു നെരവ്വത്ത്, വി.ടി ഉമ്മർ, പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികളായ അരുവി മോങ്ങം, മുഹമ്മദ് കുട്ടി അരിമ്പ്ര, എം. കരീമുദ്ദീൻ, എ.കെ അബ്​ദുൽറസാഖ്, സി. അബ്്ദുൽസലാം, ജാഫർ മോങ്ങം, മുസ്തഫ കാളങ്ങാടൻ, പി. നസീറുല്ല, നജീബ് മോങ്ങം, പി. ബഷീർ അരിമ്പ്ര, മജീദ് അരിമ്പ്ര പാലം, സി.ടി. ഷബീർ, എ. പി ലത്തീഫ്, ഷമീൽ പൂന്തല, സുബൈർ പൂതനപ്പറമ്പ്, കെ. ഹബീബ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.