‘ആളൊരുക്ക’ത്തി​െൻറ ആഹ്ലാദ നിറവിൽ എഡിറ്റർ വിഷ്ണു കല്യാണി

ജുബൈൽ: ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരമുൾപ്പടെ നിരവധി അവാർഡുകൾ നേടിക്കൊടുത്ത ‘ആളൊരുക്കം’ സിന ിയമുടെ എഡിറ്റിങ് നിർവഹിക്കാൻ കഴിഞ്ഞതിലെ നിർവൃതിയിലാണ് നെയ്യാറ്റിൻകര സ്വദേശി വിഷ്ണു കല്യാണി. പരിചയ സമ്പത്തു ം പ്രാഗൽഭ്യവും മാത്രമല്ല കൈപിടിച്ചുയർത്താൻ ഗോഡ് ഫാദറും വേണ്ട സിനിമ മേഖലയിൽ മികവും സമർപ്പണവും കൊണ്ട് മുന്നേറു കയാണ് ഈ യുവാവ്.
‘ബ്ലാക്ക് ഫോറസ്​റ്റ്​’ മുതൽ ‘സ്വർണ മത്സ്യങ്ങൾ’ വരെ ഇതിനകം പതിനഞ്ചോളം സിനിമകളിൽ സ്വതന്ത്രമാ യി എഡിറ്റിംഗ് നിർവഹിച്ച വിഷ്ണു കല്യാണിക്കിപ്പോൾ സിനിമകളുടെ ചാകരയാണ്. ഗ്രാൻഡ്മാസ്​റ്റർ ജി.എസ് പ്രദീപി​​​െൻറ വ ലംകൈ കൂടിയാണ് എന്നറിയുമ്പോഴാണ് സിനിമയിൽ മാത്രമല്ല വിഷ്ണു കൈവെക്കുന്നത്​ എന്ന്​ നാമറിയുന്നത്​. കെ.സി പിള്ള അനുസ്മരണത്തോടനുബന്ധിച്ചു നവയുഗം സംഘടിപ്പിച്ച ഒരു ദിവസം നീണ്ട ക്വിസ് പ്രോഗ്രാം നടത്തുന്നതിനായി ജി.എസ് പ്രദീപിനൊപ്പം ജുബൈലിൽ എത്തിയ വിഷ്ണു ത​​​െൻറ സിനിമ വിശേഷങ്ങൾ ‘ഗൾഫ്‌മാധ്യമ’ വുമായി പങ്കുവെച്ചു.

കേരള സർവകലാശാലക്ക് കീഴിൽ ബി.ബി.എ പഠിച്ച ശേഷം മൾട്ടി മീഡിയ പരിശീലനത്തിനായി കെൽട്രോണിൽ ചേർന്നു. മൂന്നു മാസത്തെ കോഴ്സ് കഴിഞ്ഞ്​ സതീഷ് മരത്തുങ്കലി​​​െൻറ സ്​റ്റുഡിയോയിൽ ജോലിക്ക് ചേർന്നതാണ്​ സിനിമയിലേക്ക് വഴി തുറന്നത്. സർക്കാറുദ്യോഗസ്ഥരായ മതാപിതാക്കൾക്ക്​ മക​​​െൻറ ഇത്തരം ജോലികളിൽ താൽപര്യമില്ലായിരുന്നു. വീട്ടുകാരറിയാതെ സ്​റ്റുഡിയോയിലെ എഡിറ്റിംഗ് ജോലികളും പഠനവും തുടർന്നു. ആയിടക്കാണ് ജോഷി മാത്യു സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ‘ബ്ലാക്ക് ഫോറസ്​റ്റ്​’ എഡിറ്റ് ചെയ്യാനുള്ള അവസരം കൈവന്നത്. അത് ഒറ്റക്ക്​ ചെയ്ത്​ വിജയിച്ചതോടെ ഒട്ടനവധി അവസരങ്ങൾ തേടിവന്നു. നവാഗതനായ റിജു നായർ സംവിധാനം ചെയ്ത ‘സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ’എന്ന സിനിമയിലെ എഡിറ്റിംഗ് കൂടുതൽ അറിയപ്പെടാൻ ഇടയാക്കി. ഈ സിനിമകളുടെ എഡിറ്റിംഗ് വിലയിരുത്തിയാണ് സംവിധായകൻ വി.സി അഭിലാഷ് ത​​​െൻറ ‘ആളൊരുക്കം’ സിനിമ എഡിറ്റ് ചെയ്യാൻ ക്ഷണിക്കുന്നത്.

ഓട്ടൻ തുള്ളൽ കലാകാരനായ ഇന്ദ്രൻസി​​​െൻറ കഥാപാത്രം, പപ്പു പിഷാരടി 16 വർഷം മുമ്പ് വീടു വിട്ടിറങ്ങിയ മകനെത്തേടി നടത്തുന്ന യാത്രയെക്കുറിച്ചാണ് പറയുന്നത്. പിഷാരടി മകൻ സജീവനെത്തേടി നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടെ വീണുപോകുന്നു. അജ്ഞാതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുമ്പോൾ, അവിടെയുള്ള സീത എന്ന യുവഡോക്ടറും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന അന്വേഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്. ‘ആളൊരുക്കം‘ എഡിറ്റിംഗ് തുടങ്ങിയപ്പോൾ തന്നെ എന്തോ പ്രത്യേകത അനുഭവപ്പെട്ടു. 20 മിനിറ്റ് സിനിമ കട്ട് ചെയ്തു മാറ്റി. മൂന്നു കഥാപാത്രങ്ങളെ തന്നെ ഇല്ലാതാക്കി. അതൊക്കെ സിനിമക്ക് വളരെ ഗുണം ചെയ്തു. വയലാർ സാംസ്‌കാരിക വേദിയടക്കം മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചപ്പോഴാണ് താൻ സിനിമയിൽ എഡിറ്റർ ആണെന്ന് നാട്ടുകാർ അറിയുന്നതെന്ന് വിഷ്ണു പറയുന്നു.അതിനു ശേഷമാണ് ജി.എസ് പ്രദീപ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘സ്വർണ മത്സ്യങ്ങൾ’ പൂർത്തിയാവുന്നത്.

അതി​​​െൻറ ഷൂട്ടിങ് നടന്ന 28 ദിവസവും കൂടെ തന്നെ നിന്നു. എഡിറ്റിംഗ് പൂർത്തിയാക്കി ഈ മാസം 22ന്​ തീയറ്ററിൽ എത്തുന്ന സ്വർണ മത്സ്യങ്ങൾ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിനു ശേഷം ധാരാളം സിനിമകൾ എഡിറ്റിംഗിനായി ലഭിച്ചു കൊണ്ടിരിക്കുന്നു. സാങ്കേതികത്തികവും വേഗവും സിനിമയെ സംബന്ധിച്ച അറിവും എഡിറ്റിംഗ് ജോലിയിൽ മികവ് പുലർത്താൻ അനിവാര്യമാണെന്ന് വിഷ്ണു പറയുന്നു. ഏറെ വർഷങ്ങളായി ജി.എസ് പ്രദീപിനൊപ്പം മെഗാ ഷോകൾക്ക് മൾട്ടി മീഡിയ കൈകാര്യം ചെയ്യുന്നത് വിഷ്ണുവാണ്. സ്​റ്റേജ് പെർഫോമൻസിൽ സമ്മർദം കൂടുതലാണ്​. ആയിരങ്ങൾ പങ്കെടുക്കുന്ന ലൈവ് പരിപാടികളിൽ അൽപമൊന്നു പാളിയാൽ പരിപാടി മൊത്തം തകിടം മറിയും. പരിപാടിയെ സംബന്ധിച്ച് ചെറിയൊരു വിശദീകരണം മാത്രമേ ലഭിക്കുകയുള്ളൂ. ബാക്കിയൊക്കെ നമ്മൾ കണ്ടറിഞ്ഞു ചെയ്യണം. ഇതുവരെ തകരാറൊന്നും സംഭവിച്ചിട്ടില്ല. സൗദി കഴിഞ്ഞാൽ അടുത്ത പരിപാടി ദുബൈയിലാണ്. അതിനുശേഷം ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കണം. നെയ്യാറ്റിൻകര ആറാലും മൂട് തുളസീ ഭവനിൽ സുരേന്ദ്രനാഥ്‌^ജലജ ദമ്പതികളുടെ മകനാണ്​ വിഷ്ണു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.