ടി.സി.എഫ് ക്രിക്കറ്റ് ടൂർണമെൻറ് മാർച്ച് ഒന്നിന് ആരംഭിക്കും

ജിദ്ദ: ‘ടെലിച്ചെരി ക്രിക്കറ്റ് ഫോറം’ (ടി.സി.എഫ്) പത്താം എഡിഷൻ മാർച്ച് ഒന്നിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത് താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ഒന്നിന് ആരംഭിച്ച് തുടർച്ചയായ അഞ്ചു വാരാന്ത്യങ്ങളിലെ വെള്ളി, ശനി ദിവസങ്ങളി ൽ ​ൈ്വകുന്നേരം ആറ്​ മുതൽ 11 മണി വരെ ആണ് മത്സരങ്ങൾ നടക്കുക. ലീഗ് റൗണ്ടിലെ 18 മത്സരങ്ങളും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഉ ൾപ്പടെ 21 മത്സരങ്ങൾ ഉണ്ടാകും. ടൂർണമ​​െൻറിൽ ഇന്ത്യ, പാകിസ്​താൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർ പങ്കെടുക്കും. പന്ത്രണ്ട് ടീമുകളെ നാല് ഗ്രൂപ്പുകളിലായി തരം തിരിക്കും. ഓരോ ടീമിനും പ്രാഥമിക റൗണ്ടിൽ മൂന്ന് മത്സരങ്ങൾ വീതം ഉണ്ടാവും. ഗ്രൂപ് എയിലെ ടീമുകൾ ബി ഗ്രൂപ്പിലെ ടീമുമായും ഗ്രൂപ് സിയിലെ ടീമുകൾ ഗ്രൂപ് ഡിയിലെ ടീമുമായും മത്സരിക്കും ഇരു ഗ്രൂപ്പുകളിൽ നിന്നും മികച്ച രണ്ടു ടീമുകൾ വീതം സെമി ഫൈനൽ കളിക്കാൻ യോഗ്യത നേടും. മാർച്ച്‌ 29 ന് ഫൈനൽ മത്സരം നടക്കും. സിത്തീൻ റോഡിലെ അൽ വഹ ഹോട്ടലിനടുത്തുള്ള ബി.ടി. എം ഫ്ലഡ് ലിറ്റ്​ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക.

യങ് സ്​റ്റാർ ക്രിക്കറ്റ് ക്ലബ്, ടൈമാക്സ് കെ കെ ആർ, അൽ മാക്സ്, വാരിയേഴ്‌സ്, മൈ ഓൺ കെ.പി.എൽ, ഫ്രൈഡേ സ്​റ്റാലിയൻസ്, നെസ്മ എയർലൈൻ ക്രിക്കറ്റ് ക്ലബ്, ടസ്‌കേഴ്‌സ്, കയാനി ഇലവൻ, റോയൽ ഫൈറ്റർ, താമിർ എന്നീ ടീമുകളാണ് ടൂർണമ​​െൻറിൽ മാറ്റുരക്കുന്നത്. എഫ്.എസ്.എൻ ചാമ്പ്യൻസ് ട്രോഫിയും, വിജയികൾക്കുള്ള ടി.സി.എഫ് പത്താം വാർഷിക പ്രത്യേക കപ്പും, ടി.സി. എഫ് റണ്ണർ- അപ്പിനുള്ള കപ്പും കൂടാതെ ഓരോ കളിയിലെ മികച്ച കളിക്കാർക്കുള്ള മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്​റ്റ്​ ബാറ്റ്സ്മാൻ, ബെസ്​റ്റ്​ ബൗളർ, ബെസ്​റ്റ്​ ഫീൽഡർ, ബെസ്​റ്റ്​ ഓൾ റൌണ്ടർ, ഫാസ്​റ്റസ്​റ്റ്​​ ഫിഫ്റ്റി എന്നീ സമ്മാനങ്ങളും, കൂടാതെ, ബൂപ അറേബ്യ സ്പിരിറ്റ് ഓഫ് ദി ഗെയിം അവാർഡും സമ്മാനിക്കും. മത്സര ഇടവേളകളിൽ കാണികൾക്ക് വിവിധ മത്സരങ്ങൾ അരങ്ങേറും.

കാണികള്‍ക്ക് രജിസ്ട്രേഷന് വേണ്ടി പ്രത്യേക കൗണ്ടര്‍ ഉണ്ടായിരിക്കും. രജിസ്​റ്റര്‍ ചെയ്ത കാണികളില്‍ നിന്ന് നറുക്കെടുക്കുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഫൈനല്‍ ദിവസം നല്‍കും. ‘റമദ’ ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ടി.സി.എഫ് പ്രസിഡൻറ് ഷഹനാദ്, സെക്രട്ടറി സഫീൽ ബക്കർ, കൺവീനർ ടി.വി റിയാസ്, ഷംസീർ ഒളിയാട്ട്, മീഡിയ കോ ഒാർഡിനേറ്റർ അബ്്ദുൽ കാദർ മോച്ചേരി, സ്പോൺസർമാരായ അമർ ഖാലിദ് (എസ്സെൻഷ്യ ഡയബറ്റിക് കെയർ), രിഫാസ് കെ.എം (ബൂപ), റീഹാൻ ബക്കർ (കൂൾ ഡിസൈൻ), ഫിറോസ് (താമിർ) ടി.സി.എഫ് നിർവാഹക സമിതി അംഗങ്ങളായ കെ.എം തൻസീം, വി.പി റാസിഖ്, അജ്മൽ നസീർ എന്നിവർ പ​െങ്കടുത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.