ദുൽപക്ക്​ ഒരു വീട്​: പനോരമ ഭവനദാന സമർപ്പണം ഇന്ന്​

ദമ്മാം: പത്തനം തിട്ട ജില്ലയിലെ പ്രവാസി കൂട്ടായ്​മയായ ‘പനോരമ’യുടെ ഒമ്പതാം വാർഷികവും ഭവനദാന പദ്ധതിയും വെള്ള ിയാഴ്​ച ​ൈവകുന്നേരം ബദർ അൽ റാബി ഒാഡിറ്റോറിയത്തിൽ നടക്കും. ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂൾ മുൻപ്രിൻസിപ്പൽ ഡോ. മുഹമ്മദ്​ ഷാഫി മുഖ്യാതിഥിയായിരിക്കും. പത്തനം തിട്ട സ്വദേശിയെ വിവാഹം കഴിച്ച, വിധവയായ ശ്രീലങ്കൻ സ്വദേശിനി ദുൽപക്കും മക്കൾക്കുമായി പനോരമ 18 ലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകിയ വീടി​​​െൻറ സമർപ്പണ പരിപാടിയും ഇതോടനുബന്ധിച്ച്​ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു​. സാമൂഹ്യ സേവന രംഗത്തും, ബിസി​നസ്​ രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പത്തനം തിട്ട സ്വദേശികളായ തങ്കച്ചൻ ജോൺ കീപ്പള്ളിലിനെയും, പ്രവാസി വിഷയങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്ന എബ്രഹാം വലിയ കാലയേയും, ഗോവയിൽ നടന്ന നാഷനൽ മാസ്​റ്റേഴ്​സ്​ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ കേരള​െത്ത പ്രതിനിധീകരിച്ച ജോർജ്​​ പുത്തൻ മഠത്തിലിനേയും ചടങ്ങിൽ ആദരിക്കും. ഭാരത്​ സ്​കൗട്ട്​ ആൻറ്​ ഗൈഡി​​​െൻറ ആഭിമുഖ്യത്തിൽ മധ്യപ്രദേശിലെ പഞ്ച്​ മരിയയിൽ സമാപിച്ച അന്താരാഷ്​ട്ര അഡ്വഞ്ചർ ക്യാമ്പിൽ ദമ്മാം സ്​കൂളിനെ പ്രതിനിധീകരിച്ച പനോരമ അംഗം അനന്യ ബിനുവിന്​ പ്രത്യേക ഉപഹാരം സമർപ്പിക്കും. കാൽനൂറ്റാണ്ട്​ കഴിഞ്ഞ ദമ്പതികളേയും അംഗങ്ങളേയും ചടങ്ങിൽ ആദരിക്കും. തുടർന്ന്​ പനോരമ അംഗങ്ങൾ ഒരുക്കിയ നാടകം ഉൾ​പെടെ കലാപരിപാടികൾ അരങ്ങേറും.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.