റിയാദ്: ഈ അധ്യയന വര്‍ഷം വിവിധ കായികമേളകളില്‍ തിളങ്ങുന്ന വിജയം നേടി ദേശീയതലത്തില്‍ ശ്രദ്ധേയ നേട്ടം സ്വന്തമാക ്കിയ റിയാദ് ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ആദരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കൗശല്യ വേള്‍ഡ് സ്കൂളില്‍ നടന്ന ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ വ്യക്തിഗത സ്വര്‍ണ നേട്ടവും തെലങ്കാന സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കിയ അമാനൂര്‍ റഹ്മാന്‍, കര്‍ണാടകയില്‍ നടന്ന സി.ബി.എസ്.ഇ ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടിയ മുഹമ്മദ് ഹബീബ്, നോയിഡ കൗശല്യ വേള്‍ഡ് സ്കൂളില്‍ നടന്ന ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ വെങ്കല മെഡല്‍ നേടിയ സിദ്ധാര്‍ഥ് രാജേഷ് എന്നിവരെയാണ് സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് പ്രശംസാപത്രവും മെഡലും സമ്മാനിച്ച് ആദരിച്ചത്. റൗദയിലെ ബോയ്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അംബാസഡറായിരുന്നു മുഖ്യാതിഥി.
സ്കൂള്‍ ചെയര്‍മാന്‍ ഷഹാബ് ഹുസൈന്‍ അംബാസഡറെ വരവേറ്റു. കുട്ടികളെ അഭിനന്ദിച്ച അംബാസഡര്‍ ഈ നേട്ടത്തെ കുറിച്ചുള്ള വിശേഷം തന്‍െറ ഒൗദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചതായും അറിയിച്ചു. ചെയര്‍മാന്‍ ഷഹാബ് ഹുസൈനും കുട്ടികളെ അനുമോദിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എസ്.എം ശൗക്കത്ത് പര്‍വേസ് സ്വാഗത പ്രസംഗം നിര്‍വഹിച്ചു. സ്കൂളിന് അഭിമാനകരമായ നേട്ടമാണ് മിടുക്കരായ ഈ മുന്ന് വിദ്യാര്‍ഥികള്‍ സമ്മാനിച്ചതെന്നും കുട്ടികളെയും അതിന് അവരെ പരിശീലിപ്പിച്ച കോച്ചിനെയും അഭിനന്ദിക്കുകയും സ്കൂളിന് വേണ്ടി അവരോട് കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്യുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. എല്ലാരംഗത്തും വിജയം നേടാന്‍ സ്കൂളിന് പ്രചോദനവും പിന്തുണയും നല്‍കുന്നത് അംബാസഡര്‍ അഹമ്മദ് ജാവേദും ഇന്ത്യന്‍ പ്രവാസി സമൂഹവുമാണെന്നും പ്രിന്‍സിപ്പല്‍ എടുത്തുപറഞ്ഞു. ഗേള്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അസ്മാ ഷാ ആശംസ പ്രസംഗം നടത്തി. അക്കാദമിക് വിഭാഗം വൈസ് പ്രിന്‍സിപ്പല്‍ മീര റഹ്മാന്‍ ചടങ്ങിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.