റിയാദിൽ 82 ശതകോടിയുടെ 1281 പദ്ധതികൾ സൽമാൻ രാജാവ് ഉദ്‌ഘാടനം ചെയ്‌തു

റിയാദ്: സൗദി തലസ്ഥാനത്ത് 82 ശതകോടി റിയാൽ മുടക്കിൽ 1281 പദ്ധതികൾക്ക് സൽമാൻ രാജാവ് തറക്കല്ലിട്ടു. നഗരത്തി​​​െൻറ ഹ ൃദയഭാഗത്തുള്ള അൽ ഹുകും കൊട്ടാരത്തിൽ ബുധനാഴ്ച്ച ചേർന്ന പ്ര​േത്യക പരിപാടിയിലാണ് തറക്കല്ലിടൽ ചടങ്ങ് നടന്നത്. റിയാദ് മേഖലയുടെ സമ്പൂർണ വികസനമാണ് പദ്ധതികളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ പറഞ്ഞു. സൗദി വിഷൻ 2030 താൽപര്യ പ്രകാരമാണ് ഭീമൻ സംഖ്യക്കുള്ള 1281 പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്. തൊഴിൽ, കോൺട്രാക്ടിങ്, നിർമാണ മേഖലയിൽ വൻഉണർവുണ്ടാക്കുന്നതാവും പുതിയ പദ്ധതികൾ. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ, അസി. ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്‌ദുറഹ്‌മാൻ, ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സഊദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.