ജുബൈൽ: ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ യുവജന വിഭാഗവും സുബൈർ കുഞ്ഞ് ഫൗണ്ടേഷെൻറ ലഹരി വിരുദ്ധ ബോധവത ്കരണ ഘടകമായ റിയാദ് ഇനിഷ്യേറ്റീവ് എഗൈൻസ്റ്റ് സബ്സ്റ്റൻസ് അബ്യൂനും (റിസ) സംയുക്തമായി ‘കരുതാം കൈകോർക്കാം, ലഹ രിക്കെതിരെ’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട ് ആറ് മുതൽ ഒമ്പത് വരെ ജുബൈൽ പുളി റെസ്റ്റോറൻറ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മദ്യം, മയക്കുമരുന്ന് ഉപയോഗത്തിെൻറ കെടുതികൾ, അവയിലേക്ക് എത്തിപ്പെടാനുള്ള വഴികൾ, സാഹചര്യങ്ങൾ എന്നിവയെ കുറിച്ചും ലഹരിക്ക് അടിപ്പെട്ടുപോയവർക്കുള്ള പുനരവധിവാസ മാർഗങ്ങളെ സംബന്ധിച്ചും ക്ലാസുകൾ നടക്കും.
ഡോ. അബ്ദുൽ അസീസ്, ഡോ. രാജു വർഗീസ് എന്നിവരും മതപണ്ഡിതന്മാരും പരിപാടിയിൽ പങ്കെടുക്കും. ഡോ. മുഹമ്മദ് ഫാറൂഖ് ചെയർമാനും അയ്യൂബ് സുല്ലമി ജനറൽ കൺവീനറുമായുള്ള സ്വാഗത സംഘം പരിപാടിക്ക് നേതൃത്വം നൽകും. ഹബീബ് റഹ്മാൻ, ആശിഖ് മാത്തോട്ടം, ഷമീർ യൂസുഫ്, മുഹമ്മദ് കബീർ സലഫി, മുഹമ്മദുണ്ണി, സിദ്ദീഖ് കളത്തിൽ, ജലാലുദ്ദീൻ അഹമ്മദ്, അബ്ദുനാസിർ മേലേവീട്ടിൽ, നിസാറുദ്ദീൻ ഉമർ, ജാനിസ് ജബ്ബാർ, നസ്വീഫ് ബിൻ കബീർ, അബ്ദുസ്സലാം അബ്ദുൽ റഷീദ് മുഹന്നദ്, മുഹമ്മദ് ശരീഫ്, അമീർ അസ്ഹർ, അജാസ് മുകളേൽ, അബ്ദുറഹ്മാൻ ബാതൂഖ്, ഗസാലി ബറാമി, ബഷീര് ചേളന്നൂർ, മുസ്തഫ കോഴിക്കോട്, മുദ്ദസിർ, അഷ്റഫ് താനൂർ, റിയാസ് വേങ്ങര എന്നിവർ വിവിധ വിഭാഗം കൺവീനർമാരാണ്. വിവരങ്ങൾക്ക് 0501935375, 0509747741 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.