ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി വനിതാവേദിയുടെ വാർഷികം ആഘോഷിച്ചു. സാംസ്കാരിക സമ്മേളനത്തിൽ വനിതാവേദി പ ്രസിഡൻറ് ഡോ. സിന്ധു ബിനു അധ്യക്ഷത വഹിച്ചു. റീജനൽ പ്രസിഡൻറ് ബിജു കല്ലുമല ഉദ്‌ഘാടനം ചെയ്തു. ഗ്ലോബൽ വൈസ് പ്രസിഡൻ റ് സി. അബ്ദുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ഹനീഫ് റാവുത്തർ, ഇ.കെ സലിം, റഫീഖ് കൂട്ടിലങ്ങാടി, നബീൽ നെയ്തല്ലൂർ, സഫിയ അബ്ബാസ്, രാധിക ശ്യാംപ്രകാശ്, ഡോ. ഫൗഷ ഫൈസൽ, സിന്ധു സന്തോഷ്, ഹുസ്ന ആസിഫ്, തെസ്നി റിയാസ് എന്നിവർ സംസാരിച്ചു.
പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന സിന്ധു സന്തോഷിനും നൃത്താധ്യാപിക സൗമ്യ വിനോദിനും ചടങ്ങിൽ യാത്രയയപ്പ് നൽകി. ഷിജില ഹമീദ് സ്വാഗതവും ഗീതാ മധുസൂദനൻ നന്ദിയും പറഞ്ഞു. കോൺഗ്രസിലെ വനിത നേതാക്കളെ കുറിച്ചുള്ള ചിത്രപ്രദർശനം സംഘടിപ്പിച്ചു. വായനാമത്സരത്തിൽ പുരുഷവിഭാഗത്തിൽ ശിവദാസ്, നഹാസ് എന്നിവരും വനിതാവിഭാഗത്തിൽ ഫെബിൻ തസ്‌നീം, ലീനാ ഉണ്ണികൃഷ്ണൻ എന്നിവരും യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങൾ നേടി. മാലിഖ് മഖ്ബൂൽ, സിൽവി പൗൾ എന്നിവർ വിധികർത്താക്കളായിരുന്നു.
പെയിൻറിങ് മത്സരത്തിൽ ഷഹനാസ് അസീസ്, ഫാത്തിമ സൽവ, സബീന അഷ്റഫ് എന്നിവരും കാർട്ടൂൺ മത്സരത്തിൽ സജ്‌നി അഫ്താബ്, ഷബ്‌ന ഗഫൂർ, ഹബീബ് അമ്പാടൻ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വാർഷികത്തോടനുബന്ധിച്ച് തിരുവാതിര, ഒപ്പന, നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, ഗാനമേള എന്നിവ അരങ്ങേറി. ജസീർ കണ്ണൂർ, ജോബിൻ, സൗജന്യ ശ്രീകുമാർ, കല്യാണി ബിനു, അസ്‌ലം ഫറോക്ക്, നിജിൽ മുരളി, സഞ്ജയ് രാജ് എന്നിവർ ഗാനമേളയിൽ ഗാനങ്ങൾ ആലപിച്ചു. അനാമിക അനിൽ, റാഹിൽ സലിം, മാനസ മധുസൂദനൻ, അമൃത സന്തോഷ്, ജെയ്‌നി ജോജു, സൗമ്യ വിനോദ്, വിദ്യ പ്രമോദ്, സരിത നിതിൻ, ശിൽപ നൈസിൽ, ഷഹീൻ, മോഹനൻ എന്നിവരും അറേബ്യൻ റോക്ക് സ്റ്റാഴ്സ് ടീം ഇഷ്ഖും നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. കുമാരി അസ്‌ന ഷംസ് അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.