റിയാദ്: നവോദയ കലാസാംസ്കാരിക വേദി നിർമിച്ച ഫോർവേഡ് എന്ന ഹ്രസ്വചിത്രത്തിെൻറ പ്രദർശനോദ്ഘാടനം വ്യാഴാ ഴ്ച നടക്കും. രാത്രി എട്ടിന് ബത്ഹയിലെ ശിഫ അൽജസീറ ഹാളിലാണ് പരിപാടി.
ശബരിമല വിഷയത്തിെൻറ പശ്ചാതലത്തിൽ പ്രവാസലോകത്ത് ഒരു തൊഴിലാളി ക്യാമ്പിൽ നടക്കുന്ന ചർച്ചയാണ് പ്രമേയം. ഒ.കെ സുധാകരനാണ് നിർമാണം. വിജയകുമാർ കഥയും തിരക്കഥയുമെഴുതിയ ചിത്രം ഡി.സി ബെൽമൗണ്ട് സംവിധാനം ചെയ്തു. എൻ.കെ.ടി കാലിക്കറ്റ് കാമറയും ചിത്രസംയോജനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.