ധനസഹായം നൽകി

റിയാദ്​: തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ ‘ട്രിവ’യുടെ പ്രതിമാസ സഹായം പോത്തൻകോട്​ കൊയ്തുർകോണം സ്വദേശി ദ്രുതി എന്ന കായിക പ്രതിഭക്ക്​ നൽകി. സ്‌നേഹ സാന്തനം പദ്ധതി പ്രകാരമാണ്​ ഒളിമ്പിക്​സ്​ പ്രതീക്ഷയായ ദ്രുതിയുടെ പരിശീലനത്തിനും മറ്റും ആവശ്യമായ ചെലവിലേക്ക്​ സാമ്പത്തിക സഹായം നൽകിയത്​. അംഗങ്ങളിൽ നിന്ന്​ സ്വരൂപിച്ച ലക്ഷം രൂപയുടെ ചെക്ക്​ റിയാദിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡൻറ് റാഫി പാങ്ങോട്​​ ട്രഷറർ ഹരിക്ക്​ കൈമാറി.

ചെയർമാൻ എസ്​.പി ഷാനവാസ്‌, പ്രസിഡൻറ്​ വിജയൻ നെയ്യാറ്റിൻകര, ജനറൽ സെക്രട്ടറി നാസർ കല്ലറ, നിഷാദ് ആലംകോട്, സജീർ പൂന്തുറ, ജഹാംഗീർ, റാസി കോരാണി, സാബു കുളമുട്ടം, റഉൗഫ്​ കുളമുട്ടം, അശോകൻ, റജീബ്, എം.ജെ സഫീർ, റൈഫ്, യാസർ, യഹ്‌യ എന്നിവർ പ​െങ്കടുത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.