പത്തനംതിട്ട ജില്ല സംഗമം പത്താം വാർഷികം നാളെ ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) പത്താം വാര്‍ഷികം വെള്ളിയാഴ്ച റിഹേലിയിലെ അല്‍ ഖദീര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍�

ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) പത്താം വാര്‍ഷികം വെള്ളിയാഴ്ച റിഹേലിയിലെ അല്‍ ഖദീര്‍ ഓഡിറ്റോറിയത്തി ല്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 6.30ന് ആരംഭിക്കുന്ന വാര്‍ഷികാഘോഷ പരി പാടി പി.ജെ.എസി​​​െൻറ പ്രഥമ പ്രസിഡൻറ്​ മെഹബൂബ് അഹമദ് ഉദ്ഘാടനം ചെയ്യും. സ്ഥാപക അംഗങ്ങളെ ചടങ്ങിൽ ആദരിക്കും. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളില്‍ ആരംഭിച്ച മലയാളം ക്ലബിലേക്ക് പി.ജെ.എസ് സംഭാവന ചെയ്യുന്ന പുസ്തകങ്ങളുടെ വിതരണോദ്​ഘാടനവും ചടങ്ങില്‍ നടക്കും. 12ാം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയ പി.ജെ.എസ് അംഗങ്ങളുടെ മക്കള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്യും.

‘സ്നേഹ സ്മരണിക’ സുവനീറി​​​െൻറ പ്രകാശനവും ചടങ്ങിൽ നടക്കും. ജിദ്ദയിലെ കല സാംസ്‌കാരിക സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി നല്‍കുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ്​ ഈ വർഷം പ്രശസ്ത നൃത്ത അധ്യാപിക പ്രസീത മനോജിന് നൽകും. അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, സുധ രാജു അണിയിച്ചൊരുക്കിയ അവതരണ സംഗീത നൃത്തം, പുഷ്പ സുരേഷ്, പ്രസീത മനോജ്, പ്രീത അജയന്‍, ബിന്ദു സണ്ണി എന്നിവര്‍ അണിയിച്ചൊരുക്കിയ നൃത്ത നൃത്യങ്ങള്‍, അനില്‍ ജോണ്‍ സംവിധാനം ചെയ്യുന്ന ‘താളം തെറ്റിയ താരാട്ട്’ സാമൂഹിക സംഗീത നാടകം, ഗാനസന്ധ്യ എന്നിവ അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക്​: എബി ചെറിയാൻ 0502715302 / അനിൽ കുമാർ 0538378734 എന്നിവരെ ബന്ധപ്പെടാം. വാര്‍ത്താ സമ്മേളനത്തില്‍ ഷുഹൈബ് പന്തളം, വിലാസ് അടൂര്‍, അയ്യൂബ് പന്തളം, വര്‍ഗീസ് ഡാനിയേല്‍, നൗഷാദ് അടൂര്‍, എബി കെ.ചെറിയാന്‍, അനില്‍കുമാര്‍ പത്തനംതിട്ട, മനോജ് മാത്യു അടൂര്‍, തക്ബീര്‍ പന്തളം, സാബുമോന്‍ പന്തളം, അലി തേക്കുതോട് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.