ജിദ്ദ: ജിദ്ദ ചേംബർ 75ാം വാർഷികം സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര ഇവൻറ്സ് ആൻറ് ഫോറം സെൻററില ാണ് ആഘോഷ പരിപാടികൾ ഒരുക്കുന്നത്. ചേംബറിെൻറ പിന്നിട്ട ചരിത്രങ്ങളും രാജ്യത്തെ സാമ്പത്തിക വാണിജ്യ വ്യവസായ മേഖലകളുടെ വികസനത്തിന് നടത്തിയ പ്രവർത്തനങ്ങളും വിവരിക്കുന്ന പ്രദർശനങ്ങളും സമ്മേളനങ്ങളുമടക്കം വിവിധ പരിപാടികൾ അരങ്ങേറും. സൗദിയിലെ ആദ്യത്തേതും ഗൾഫ് മേഖലയിലെ ഏറ്റവും പഴയതുമാണ് ജിദ്ദ ചേംബറെന്ന് മേധാവി സ്വാലിഹ് അബ്ദുല്ല കാമിൽ പറഞ്ഞു. അബ്ദുൽ അസീസ് രാജാവിെൻറ കൽപനയെ തുടർന്നാണിത് സ്ഥാപിച്ചത്. രാജ്യത്തെ സാമ്പത്തിക, വാണിജ്യമേഖലയുടെ പുരോഗതിക്കായി ധാരാളം പ്രവർത്തനങ്ങൾ ഇതിനകം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.