യാമ്പു: രാജ്യത്ത് പെരുകികൊണ്ടിരിക്കുന്ന മൗലികാവകാശ നിഷേധങ്ങൾക്കെതിരെ യോജിച്ച പ്രവർത്തനങ്ങൾ അനിവാര്യമാണെന ്ന് യാമ്പു ഐ. സി. എഫ് ‘ഇന്ത്യൻ ജനാധിപത്യം: ഭരണഘടനയും മൗലികാവകാശങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചസംഗമം അഭിപ്രായപ്പെട്ടു. മതവും അതിെൻറ വ്യക്തി നിയമങ്ങളും അനുസരിച്ച് ജീവിക്കാനുള്ള അവകാശം മൗലികാവകാശങ്ങളിൽ വളരെ പ്രധാനമാണ്. വർഗീയതയും അസഹിഷ്ണുതയും വളർത്തി ജനാധിപത്യ രാജ്യത്തിെൻറ മഹനീയ പാരമ്പര്യം തകർക്കാൻ ശ്രമിക്കുന്ന വിധ്വംസക ശക്തികളെ കരുതിയിരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
‘ഗൾഫ് മാധ്യമം’ യാമ്പു റിപ്പോർട്ടർ അനീസുദ്ദീൻ ചെറുകുളമ്പ് പരിപാടി ഉദ്‌ഘാടനം ചെയ്തു. ഐ.സി.എഫ് പ്രസിഡൻറ് ഇസ്മായിൽ മദനി പെരിന്താറ്റിരി അധ്യക്ഷത വഹിച്ചു. ഫൈസൽ വാഴക്കാട് വിഷയാവതരണം നടത്തി. ഒ.ഐ.സി.സി യാമ്പു ജന.സെക്രട്ടറി സിദ്ദീഖുൽ അക്ബർ, സാബു വെളിയം, ജഹാംഗീർ ശാസ്ത്രംകോട്ട എന്നിവർ സംസാരിച്ചു. ഐ. സി. എഫ് യാമ്പു സെൻട്രൽ സെക്രട്ടറി ഹഖീം പൊന്മള സ്വാഗതവും പി. ആർ സെക്രട്ടറി അലി കളിയാട്ടുമുക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.