ജിദ്ദ: കേരള എൻജിനീയേഴ്‌സ് ഫോറം വിനോദമേള ‘കെ .ഇ .എഫ് കാർണിവൽ’ സംഘടിപ്പിച്ചു. ദുർറ കോമ്പൗണ്ടിൽ സംഘടിപ്പിച്ച പര ിപാടിയുടെ ഉദ്‌ഘാടനം കൊച്ചി മെട്രോ എം.ഡി മുഹമ്മദ് ഹനീഷ് നിർവഹിച്ചു. ഗൾഫ് മാധ്യമവും പി.എം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടാലൻറ് പരീക്ഷയിൽ വിജയിച്ച ഫോറം ഭാരവാഹികളായ അൻവർ ലാൽ അജ്ന ദമ്പതികളുടെ മകൾ ആയിഷയെ ചടങ്ങിൽ അനുമോദിച്ചു.
തലയണ അടി മത്സരം ,മൂന്നു പന്തു കൊണ്ടുള്ള ഫുട്ബാൾ, കാർപെറ്റ് റേസ്, ഊരാക്കുടുക്ക് എന്ന പേരിട്ട ഹുലാ ഹൂപ്, സ്‌ലോ സൈക്ലിങ്, നട്ട് ക്രാക്കർസ്, ഗ്ലാസ് ബ്ലോവിങ്, സഞ്ജീവനി ട്രഷർ ഹണ്ട് തുടങ്ങിയ പരിപാടികൾ നടന്നു. കെ.ഇ.എഫ്. പ്രസിഡൻറ് വി.ടി അബ്്ദുൽ റഷീദ്, ജനറൽ സെക്രട്ടറി റിഷാദ് അലവി, സ്ഥാപകാംഗം ഇക്ബാൽ പൊക്കുന്ന്, മുൻ പ്രസിഡൻറ് ഡോ. ശ്രീറാം കുമാർ, പ്രോഗ്രാം കൺവീനർ റോഷൻ മുസ്തഫ, ജുനൈദ, അജ്ന, സാബിർ, മജീദ് വി.പി, സഹീർഷാ, ഷഫീർ, സിയാദ്, അൻവർലാൽ, ഷാഹിദ്, ഷിജു പോൾ, താജുദ്ദീൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.