വിദ്യാർഥി സമ്മേളനം സംഘടിപ്പിച്ചു

അബ്ഹ: മാതൃകാവിദ്യാർഥികളെ വാർത്തെടുക്കേണ്ടത് രക്ഷിതാക്കളുടെയും സമൂഹത്തി​​​െൻറയും കടമയാണന്ന് വിദ്യാർഥി സം ഗമം ഉദ്​ഘാടനം ചെയ്ത അബ്ഹ ജാലിയാത്ത് ഡയറക്ടർ ഷെയ്ഖ് അബ്​ദുല്ല പറഞ്ഞു. സൗദി ഇസ്‌ലാഹി സ​​െൻറർ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ഇരുട്ടുകളിൽ നിന്ന്​ വെളിച്ചത്തിലേക്ക് ദേശീയ കാമ്പയി​​​െൻറ ഭാഗമായി നടന്ന പരിപാടിയിൽ ‘മാതാപിതാക്കളോടുള്ള കടമകൾ’ എന്ന വിഷയത്തിൽ നൗഷാദ് സ്വലാഹി ക്ലാസ് എടുത്തു. പാരൻറിങ് സെഷൻ അബ്​ഹ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി അസി. പ്രഫ. ഡോ. മുഹമ്മദ് ഷഹീർ കുരുണിയൻ നേതൃത്വം നൽകി. വിദ്യാർഥികൾക്കായി ക്വിസ് മത്സരം, ഗെയിംസ് സംഘടിപ്പിച്ചു. ഡോ. റിയാസ് സ്വാഗതവും അമീർ കോട്ടക്കൽ നന്ദിയും പറഞ്ഞു. കബീർ മങ്കട, ഫാറൂഖ്, അബ്​ദുല്ല, ഷെരീഫ് മണ്ണാർക്കാട്, അൻവർ, അബു ഫഹദ് എന്നിവർ വിവിധ സെഷനുകൾക്കു നേതൃത്വം നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.